Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസി.​പി.​ഐ നേ​താ​വിനെ​...

സി.​പി.​ഐ നേ​താ​വിനെ​ ലഹരിമരുന്ന് മാഫിയ മർദിച്ചതായി പരാതി

text_fields
bookmark_border
sageer cpi
cancel
camera_alt

മർദനമേറ്റ്​ ആശുപ​്ത്രിയിൽ കഴിയുന്ന മു​ഹ​മ്മ​ദ് സ​ഗീ​ർ

കാ​ക്ക​നാ​ട്: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​രോ​പി​ച്ച് സി.​പി.​ഐ നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു. കാ​ക്ക​നാ​ട് അ​ത്താ​ണി സ്വ​ദേ​ശി​യാ​യ ഏ​ലൂ​പ്പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ് സ​ഗീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ സി.​പി.​ഐ തൃ​ക്കാ​ക്ക​ര വെ​സ്​​റ്റ് ​ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ സ​ഗീ​ർ കാ​ക്ക​നാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​റെ കാ​ണാ​നി​റ​ങ്ങി​യ സ​ഗീ​റി​ന് നേ​രെ അ​ത്താ​ണി ജ​ങ്​​ഷ​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തു​തോ​ളി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ശ​രീ​ര​മാ​സ​ക​ലം ക്ഷ​തം സം​ഭ​വി​ച്ച​താ​യും സ​ഗീ​റി​െൻറ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ക​ഞ്ചാ​വും ല​ഹ​രി​മ​രു​ന്നു​ക​ളും കൈ​വ​ശം​െ​വ​ച്ച​തി​ന് കാ​ക്ക​നാ​ട്ടെ ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത കേ​സി​ലെ പ്ര​തി​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത് താ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് സ​ഗീ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpidrug mafia
News Summary - Complaint that CPI leader was beaten by drug mafia
Next Story