മെഡിക്കൽ ഓഫിസർക്കെതിരെ പരാതി; പൂതൃക്ക ആരോഗ്യ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന
text_fieldsകോലഞ്ചേരി: ഡോക്ടർക്കെതിരെ ജീവനക്കാരുടെ പരാതി. പൂതൃക്ക പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ പരിശോധന. ആശുപത്രിയിലെ ആശാ വർക്കർമാരടക്കമുള്ള ജീവനക്കാർ മെഡിക്കൽ ഓഫിസർക്കെതിരെ നൽകിയ പരാതിയെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ മേഖല വിജിലൻസ് മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ പരിശോധന നടത്തി ജീവനക്കാരുടെ മൊഴിയെടുത്തത്. മെഡിക്കൽ ഓഫിസർ ജീവനക്കാരോടും രോഗികളടക്കമുള്ളവരോടും മോശമായി പെറുമാറുന്നതായും പരസ്യമായി അവഹേളിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉച്ചയോടെ ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് ആറുവരെ നീണ്ടു. എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആരോപണ വിധേയനായ ഡോക്ടർ തയാറായില്ല. പഞ്ചായത്ത് അധികൃതരെയും അറിയിക്കാതെയായിരുന്നു ആരോഗ്യ വകുപ്പിന്റെ പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

