Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആരോഗ്യകരമാക്കാം, ഈ...

ആരോഗ്യകരമാക്കാം, ഈ വർഷം...

text_fields
bookmark_border
ആരോഗ്യകരമാക്കാം, ഈ വർഷം...
cancel
camera_alt

ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക സം​സാ​രി​ക്കു​ന്നു

Listen to this Article

കൊച്ചി: പുതുവർഷത്തിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും ആരോഗ്യ സംരക്ഷണത്തെ പുതുവർഷ പ്രതിജ്ഞയായി കണക്കാക്കണമെന്നും ജില്ല കലക്ടർ ജി. പ്രിയങ്ക. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നല്ലത് കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധ്യക്ഷത വഹിച്ച കലക്ടർ പറഞ്ഞു.

ദേശീയ വിരവിമുക്ത ദിനം, കുഷ്ഠരോഗ നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന അശ്വമേധം 7.0, മികച്ച ജീവിതശൈലി ശീലമാക്കുന്നതിനുള്ള ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്’ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ചചെയ്തു. ജനുവരി ആറിന് വിരവിമുക്ത ദിനത്തോടനുബന്ധിച്ച് സ്കൂളുകൾ, അംഗൻവാടികൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധഗുളികകൾ നൽകും. അന്ന് ഗുളിക കിട്ടാത്തവർക്ക് 12ന് ലഭിക്കും.

കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് നടത്തുന്ന അശ്വമേധം 7.0 കാമ്പയിൻ വിപുലമായി നടത്താൻ തീരുമാനിച്ചു. ജനുവരി ഏഴ് മുതൽ 20 വരെ നടത്തുന്ന ഭവനസന്ദർശന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരുസ്ത്രീയും പുരുഷനും അടങ്ങിയ സംഘം വീടുകൾ സന്ദർശിക്കും. ഇതിനായി 4830 സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എൽ. ഷീജ, അഡീ. ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ആർ.സി.എച്ച് ഓഫിസർ ഡോ. എം.എസ്. രശ്മി, ഡെപ്യൂട്ടി ഡി.എം.ഒ ആരതി കൃഷ്ണൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. പ്രസ്ലിൻ ജോർജ്, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ജി. രജനി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectorhealthcareKochi newsNew Year resolution
News Summary - Collector says healthcare should be considered a New Year's resolution
Next Story