ജൈവവള നിർമാണ മേഖലയെ പരിപ്പോഷിപ്പിക്കേണ്ടത് രാജ്യ സുരക്ഷ നയത്തിന്റ ഭാഗം -മേയർ
text_fieldsരോഹിണി അഗ്രോ സയൻസ് കിൻഫ്രയിൽ തുടങ്ങിയ പുതിയ ഓഫിസ് കെട്ടിടം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ജൈവവള നിർമാണ മേഖലയെ പരിപോഷിപ്പിക്കേണ്ടത് രാജ്യസുരക്ഷാ കാര്യത്തിൽ ജാഗ്രതരായിരിക്കുന്ന പോലെ തന്നേ ഗൗരവമേറിയതാണെന്ന് കൊച്ചിൻ കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ.ജൈവ വള നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന രോഹിണി അഗ്രോ സയൻസ് കിൻഫ്രയിൽ തുടങ്ങിയ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ താരം അംബിക മോഹൻ, എറണാകുളം ഡിസ്ട്രിക്ട് ഓർഗാനിക് ഫാർമിങ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എച്ച്. ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് സ്വിച്ച് ഓൺ നിർവഹിച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ സൽമ അബൂബക്കർ, ആൻ ഫാർമ എം.ഡി സി.എ. ജോയ്, ഡോ. ഇന്ദുചൂഡൻ, മലനാട് ടി.വി എം.ഡി ഡോ. എസ്. ജയേഷ്, രോഹിണി അഗ്രോ സയൻസ് മാനേജിങ് ഡയറക്ടർ ഡോ. ജി അനിൽകുമാർ, പാർട്ണർമാരായ ഡെന്നി പി.ഡി, എസ്. രാജലക്ഷ്മി എന്നിവർ സംബന്ധിച്ചു.

