അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; പാമ്പിനെ കണ്ടത് കളിപ്പാട്ടത്തിനരികെ
text_fieldsഅങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ
അങ്കമാലി: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച കോൺക്രീറ്റ് അലമാരയുടെ മൂലയിലാണ് മൂർഖനുണ്ടായിരുന്നത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മണിക്കൂറുകളോളം മൂർഖൻ അങ്കണവാടി ജീവനക്കാരെയും കുരുന്നുകളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. കരുമാല്ലൂർ പഞ്ചായത്തിലെ ആറ്റുപുഴക്കാവ് അങ്കണവാടിയിലാണ് സംഭവം.
രാവിലെ അങ്കണവാടി ഹെൽപർ അങ്കണവാടി തുറന്ന് കളിപ്പാട്ടങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് പത്തിവിടർത്തിയത്. തുടർന്ന് അവർ പേടിച്ചു പിൻമാറി. അപ്പോഴേക്കും അങ്കണവാടിയിൽ കുട്ടികൾ എത്തിത്തുടങ്ങിയിരുന്നു. ഒടുവിൽ കുട്ടികളെ പുറത്തേക്ക് മാറ്റുകയും പാമ്പ് മറ്റിടങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട് വനുവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പാമ്പിനെ പിടികൂടിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിൽ വിടാൻ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

