കോസ്റ്റ്ഗാർഡ് കപ്പൽ ‘സമർ’ പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsകൊച്ചി: നീണ്ട 27 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സമറിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഫോർട്ട്കൊച്ചി കോസ്റ്റ്ഗാർഡ് ജെട്ടിയിൽ ഔദ്യോഗിക ചടങ്ങുകളോടെയാണ് ഡീകമീഷനിങ് നടന്നത്. അഡീഷനൽ ഡയറക്ടർ ജനറൽ എസ്.പരമേശ് മുഖ്യാതിഥിയായിരുന്നു. റിട്ട.ഡയറക്ടർ ജനറൽ ഡോ.പി.പലേരി െഗസ്റ്റ് ഓഫ് ഓണർ നൽകി. കപ്പലിലെ ക്രൂ ഉൾെപ്പടെ നിരവധിപേർ പങ്കെടുത്തു.
1996 ഫെബ്രുവരി 14ന് ഗോവയിൽ പ്രധാനമന്ത്രി നരസിംഹറാവുവാണ് കപ്പൽ കമീഷൻ ചെയ്തത്. തുടക്കത്തിൽ മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളെങ്കിലും 2009ൽ കൊച്ചിയിലേക്ക് മാറ്റി. യുദ്ധം എന്നാണ് സമർ എന്ന വാക്കിന്റെ അർഥം. ഗോവ ഷിപ് യാർഡിലാണ് 102 മീറ്റർ നീളവും 6200 കിലോവാട്ട് ഇരട്ട ഡീസൽ എൻജിനുമുള്ള കപ്പലിന്റെ നിർമാണം.
സൂര്യാസ്തമയത്തോടെ കപ്പലിലെ അവസാനത്തെ ഗതിമാറ്റം നടത്തി. തുടർന്ന്, പേയിങ് ഓഫ് പെന്നറ്റ് എന്ന പ്രതീകാത്മക ഡീകമീഷനിങ്ങും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

