മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു; നാല് പൊലീസുകാർക്ക് പരിക്ക്
text_fieldsകളമശ്ശേരി: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ദേശീയ പാതയിൽ കളമശ്ശേരി അപ്പോളോ ഗേറ്റിന് സമീപം മറിഞ്ഞ് സി.ഐ അടക്കം അഞ്ചുപേർക്ക് പരിക്ക്.
കാക്കനാട് ഇൻഫോപാർക്ക് സി.ഐ സന്തോഷ് (49), എസ്.ഐ എം.കെ. പ്രദീപ് (52), എ.എസ്.ഐ കെ.എസ്. പ്രദീപ് (48), സി.പി.ഒമാരായ അഭിലാഷ് (42), വിനു ഫ്രാൻസിസ് എന്നിവർക്കാണ് പരിക്ക്. ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുന്നിൽ പോയ ബൈക്കുകാരനെ കണ്ട് പെട്ടെന്ന് ബ്രേക്കിട്ടേപ്പാഴാണ് വാഹനം മറിഞ്ഞത്. വൈകീട്ട് 5.30 ഓടെയാണ് അപകടം.
പി.ടി. തോമസ് എം.എൽ.എയുടെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച് കാക്കനാട്ടുനിന്ന് ആലുവയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ വാഹനത്തിന് പൈലറ്റ് പോവുകയായിരുന്നു ജീപ്പ്. അപകടം ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി ഉടൻ വാഹനത്തിൽനിന്ന് ഇറങ്ങി പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കയറ്റി വിട്ടശേഷമാണ് യാത്ര തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

