Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസിറ്റി ബസിന്‍റെ...

സിറ്റി ബസിന്‍റെ മരണപ്പാച്ചിൽ; മോട്ടോർ വാഹന വകുപ്പ് കേസെടുത്തു

text_fields
bookmark_border
സിറ്റി ബസിന്‍റെ മരണപ്പാച്ചിൽ; മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
cancel
camera_alt

ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ ബ​സി​ന്‍റെ സൈ​ഡി​ലേ​ക്ക് പി​ന്നി​ൽ

വ​ന്ന ബ​സ് ഇ​ടി​ച്ചു​ക​യ​റു​ന്നതിന്‍റെ ദൃശ്യം

ആ​ലു​വ: ടൗ​ണി​ൽ സി​റ്റി ബ​സി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ മൂ​ല​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ആ​ലു​വ ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ ഷ​ഫീ​ഖ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ് ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ ഒ​രു സി​റ്റി ബ​സ് മ​റ്റൊ​രു സി​റ്റി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തി​യ​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​ൻ​വീ​ർ ബ​സി​ന്‍റെ വ​ശ​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്ത അ​ന്തോ​ണി​യോ ബ​സ് ത​ൻ​വീ​റി​ന്‍റെ സൈ​ഡ് മി​റ​റും പൊ​ട്ടി​ച്ചു.

ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഒ​രു സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റ​ക​ട​ന്നി​രു​ന്നു. അ​യാ​ൾ ഭാ​ഗ്യം​കൊ​ണ്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​തി​രു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ക​ലൂ​രി​ൽ ഇ​രു​ബ​സും ത​മ്മി​ൽ ഇ​ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ കേ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും അ​പ​ക​ടം. ചൊ​വ്വാ​ഴ്ച ഇ​രു കൂ​ട്ട​രോ​ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor Vehicle Departmentkochicity busrush drive
News Summary - city bus rush drive; A case was registered by the Motor Vehicle Department
Next Story