ചീനവല അപകടം; നടത്തിപ്പുകാർക്കെതിരെ കേസെടുത്തു
text_fieldsഫോർട്ട് കൊച്ചി: ചീനവലയുടെ തട്ട് തകര്‍ന്ന് കായലിലേക്ക് വീണ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പൊലിസ് കേസെടുത്തു. ചീനവല നടത്തിപ്പുകാരായ ഫോര്‍ട്ട്കൊച്ചി പുതു നഗരം കുരിശു പറമ്പില്‍ കെ.എസ് ജിയോ (44), ഫോര്‍ട്ട്കൊച്ചി സെന്‍ട്രല്‍ ഓടത്ത വെളിവില്‍ വീട്ടില്‍ പി.ജെ. ജോണ്‍സന്‍ (67) എന്നിവര്‍ക്കെതിരെയാണ് ഫോര്‍ട്ട്കൊച്ചി പൊലീസ് കേസെടുത്തത്.
പൊതു ജന സുരക്ഷക്ക് അപായം ഉണ്ടാകുമെന്നറിഞ്ഞിട്ടും സാമ്പത്തിക നേട്ടം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ വിദേശ വിനോദ സഞ്ചാരികളെ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ചീനവലയില്‍ കയറ്റിയതിനാണ് കേസ്. ഫോര്‍ട്ട്കൊച്ചി കമാല കടവിലെ പാലം വല എന്നറിയപ്പെടുന്ന ചീനവലയിലാണ് വെള്ളിയാഴ്ച രാവിലെ അപകടം ഉണ്ടായത്. ചീനവലയുടെ തട്ട് ജീര്‍ണാവസ്ഥയിലായിരുന്നുവെന്നാണ് പറയുന്നത്. ഏഴ് വിദേശികൾ ഒരുമിച്ച് കയറിയ നിന്നപ്പോള്‍ ഇവരുടെ ഭാരം താങ്ങാനാകാതെ ചീനവല തട്ട് തകര്‍ന്ന് വീഴുകയായിരുന്നു.
ചീനവല തകര്‍ന്നതോടെ വിദേശ വിനോദ സഞ്ചാരികള്‍ കടലിനോട് ചേർന്നുള്ള കായലിലേക്ക് വീഴുകയായിരുന്നു. ചീനവല തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും, നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കുകയായിരുന്നു. ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ എത്തുന്ന വിദേശികളേയും ആഭ്യന്തര സഞ്ചാരികളേയും പണം വാങ്ങി ചീനവലയില്‍ കയറ്റാറുണ്ട്. ചിലപ്പോൾ ഫോട്ടോയിക്ക് വേണ്ടി വല വലിപ്പിക്കാറുമുണ്ടെന്നും ഇത് അപകടകരമാണെന്നും പൊലിസ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും പറയുന്നു. അപകടത്തിൽ വിദേശ സഞ്ചാരികളുടെ ബാഗുകൾ നഷ്ടപ്പെട്ടതായും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

