രാസലഹരിയുമായി യുവാവ് പിടിയിൽ
text_fieldsഅൽഫ്രിൻ
കെ. സണ്ണി
കൊച്ചി: യുവാക്കൾക്കിടയിൽ രാസലഹരി വിൽക്കുന്നവരിലെ പ്രധാനിയായ യുവാവ് പിടിയിൽ. എറണാകുളം കണ്ണമ്പിള്ളി അൽഫ്രിൻ കെ. സണ്ണിയാണ് (27) പാലാരിവട്ടം ചളിക്കവട്ടത്തുനിന്ന് 277.21 ഗ്രാം എം.ഡി.എം.എയുമായി സിറ്റി പൊലീസിന്റെ പിടിയിലായത്.
ബംഗളൂരുവിൽനിന്ന് സുഹൃത്തുമായി ചേർന്ന് വലിയ അളവിൽ എം.ഡി.എം.എ എത്തിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർകോട്ടിക് സെൽ അസി. കമീഷണർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പാലാരിവട്ടം ചളിക്കവട്ടത്തെ വീടിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയയത്. രാസലഹരി ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലെ വാഹനത്തിന്റ പിന്നിലെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

