ചെല്ലാനത്ത് പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു; പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്നു പേർ പിടിയിൽ
text_fieldsഅമലേഷ്്, ആഷ്ബിൻ
പള്ളുരുത്തി: വിദ്യാർഥികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിക്ക് കത്തി കുത്തേറ്റു. ചെല്ലാനം ജി.എച്ച്.എസ് പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ചെല്ലാനം മാവിൻ ചോട് വീട്ടിൽ ആഞ്ചലോസിന്റെ മകൻ അനോഗ് ഫ്രാൻസിസിനാണ് (16) കുത്തേറ്റത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ തമ്മിലുള്ള പ്രശ്നത്തിൽ ചോദ്യം ചെയ്യാൻ പുറമേനിന്ന് മൂന്നുപേർ എത്തിയതാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രശ്നത്തിൽ ആലപ്പുഴ പള്ളിത്തോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു. പുന്നക്കൽ വീട്ടിൽ അമലേഷ്(19), പുത്തൻ പുരക്കൽ വീട്ടിൽ ആഷ്ബിൻ (19) എന്നിവരെയാണ് കണ്ണമാലി ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനോഗിന് മുതുകിൽ കത്തികൊണ്ടുള്ള മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സബ് ഇൻസ്പെക്ടർ എസ്. നവീൻ, എ.എസ്.ഐമാരായ ഫ്രാൻസിസ്, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രൂപേഷ്, ലാജോൻ, അഭിലാഷ്, സിവിൽ പൊലിസ് ഓഫിസർമാരായ വിനോദ്, മുജീബ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

