ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു
text_fieldsവാഴക്കുളത്ത് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ച കാർ
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ വാഴക്കുളത്ത് ഓടിക്കൊണ്ടിരിക്കെ കാർ അഗ്നിക്കിരയായി. ഞായറാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് സംഭവം. ഈരാറ്റുപേട്ടയിൽനിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന റിനൊ കാറാണ് വാഴക്കുളം ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കത്തിനശിച്ചത്.
ബോണറ്റിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ കാർ വഴിയരികിൽ ഒതുക്കി നിർത്തി പരിശോധിക്കവെ തീ പടരുകയായിരുന്നു. ഉടൻ വാഹനത്തിൽനിന്ന് രേഖകളും ബാഗും മറ്റും നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. സാധനങ്ങൾ നീക്കി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും തീപടർന്നിരുന്നു.
കല്ലൂർക്കാട് അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണച്ചപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തെ തുടർന്ന് കുറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

