Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമോഷ്​ടിച്ചത്...

മോഷ്​ടിച്ചത് തിരിച്ചുവെക്കാൻ വന്നു; സി.സി ടി.വി ചതിച്ചു, പിടിയിലായി

text_fields
bookmark_border
മോഷ്​ടിച്ചത് തിരിച്ചുവെക്കാൻ വന്നു; സി.സി ടി.വി ചതിച്ചു, പിടിയിലായി
cancel

കൊ​ച്ചി: ഒ​രാ​വേ​ശ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി മോ​ഷ്​​ടി​ച്ചു, പി​ന്നീ​ട് മ​ന​സ്സു​മാ​റി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ മോ​ഷ​ണ മു​ത​ൽ തി​രി​കെ​യെ​ത്തി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സി.​സി ടി.​വി​യി​ൽ കു​ടു​ങ്ങി. അ​തോ​ടെ പൊ​ലീ​സും പൊ​ക്കി. പൊ​ന്നു​രു​ന്നി ശ്രീ​നാ​രാ​യ​ണേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലെ അ​ന്വേ​ഷ​ണ​മാ​ണ് ഇ​ങ്ങ​നെ സ​മാ​പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ വി​ള​ക്കു​ത​ട്ടു​ക​ൾ മോ​ഷ​ണം പോ​യ​ത്. അ​ന്ന് സി.​സി ടി.​വി​യു​ടെ സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നി​ല്ല. വി​ള​ക്കു​ത​ട്ടു​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ ക്ഷേ​ത്ര ക​മ്മി​റ്റി സി.​സി ടി.​വി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി. ഇ​തി​നി​ടെ​യാ​ണ് മോ​ഷ്​​ടാ​വ് ആ​രും കാ​ണാ​തെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണ​വ​സ്തു​ക്ക​ൾ തി​രി​കെ അ​മ്പ​ല​ത്തി​ൽ കൊ​ണ്ടു​വ​ന്ന് വെ​ച്ച​ത്. 2.49ന് ​മ​തി​ൽ ചാ​ടി​യെ​ത്തി ക്ഷേ​ത്ര​ന​ട​യി​ൽ തി​രി​കെ കൊ​ണ്ടു​വെ​ക്കു​ന്ന ഈ ​സം​ഭ​വം കൃ​ത്യ​മാ​യി സി.​സി ടി.​വി​യി​ൽ പ​തി​യു​ക​യും ചെ​യ്തു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ട​വ​ന്ത്ര​യി​ൽ താ​മ​സി​ക്കു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ 15കാ​ര​നാ​ണ് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് മൂ​ന്ന് പേ​രെ​കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സു​ൽ​ത്താ​ൻ അ​ലി, ഈ​ദു​ൽ അ​ലി, മു​ഹ​മ്മ​ദ് നി​ജാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ െച​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvTheft Newstheft accuse caught
News Summary - Came to put back what was stolen; caught on CCTV and captured
Next Story