Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറോഡരികിലെ കേബിളുകൾ...

റോഡരികിലെ കേബിളുകൾ വീണ്ടും അപകടമുണ്ടാക്കി: സ്കൂട്ടർ യാത്രികന് പരിക്ക്

text_fields
bookmark_border
റോഡരികിലെ കേബിളുകൾ വീണ്ടും അപകടമുണ്ടാക്കി: സ്കൂട്ടർ യാത്രികന് പരിക്ക്
cancel

കു​മ്പ​ളം: പ​ണ്ഡി​റ്റ്‌ ജ​ങ്​​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ന്നി​രു​ന്ന കേ​ബി​ളി​ൽ ത​ട്ടി വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. കു​മ്പ​ളം ചെ​റി​യ പാ​ണ്ഡ​വ​ത് നി​യാ​സി​നെ​യാ​ണ്​ (42) ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന നി​യാ​സ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി കേ​ബി​ൾ ശ്ര​ദ്ധ​യി​ൽ പെ​ടാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. കു​മ്പ​ളം നോ​ർ​ത്ത് പ​ണ്ഡി​റ്റ്‌ ജ​ങ്​​ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കേ​ബി​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​തോ​ടെ സ്കൂ​ട്ട​ർ മ​റി​യു​ക​യും കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം കേ​ബി​ൾ അ​ധി​കൃ​ത​രെ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ബി​ൾ നീ​ക്കം ചെ​യ്തു. റോ​ഡ​രി​കു​ക​ളി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ കേ​ബി​ളു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും റോ​ഡ​രി​കു​ക​ളി​ൽ കേ​ബി​ളു​ക​ൾ കി​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roadsideelectric cable
News Summary - cables on Roadside cause danger again: scooter rider injured
Next Story