Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഓട്ടോ ഡ്രൈവറെ മർദിച്ച...

ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ബസ് ജീവനക്കാർ പിടിയിൽ

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ബസ് ജീവനക്കാർ പിടിയിൽ
cancel
camera_alt


നഹാസ്, ബ്രിസ്റ്റോ മാത്യു, നാസറുദ്ദീൻ


കൊച്ചി: പൊതുനിരത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. ‘സജിമോൻ’ ബസിലെ ജീവനക്കാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടുറോഡിൽ യാത്രക്കാരനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. ഇതിന്‍റെ വിഡിയോ ഫേസ്ബുക്കിൽ വന്നതിനെത്തുടർന്നാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

സംഭവത്തിൽ ഓട്ടോ ഡ്രൈവർ കോന്തുരുത്തി സ്വദേശി ഹാഷിമിനാണ് പരിക്കേറ്റത്. എറണാകുളം നോർത്ത് ടൗൺഹാളിന് മുൻവശം ഹാഷിം ഓടിക്കുന്ന ഓട്ടോയിൽ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധത്തിലാണ് ഇയാളെ ഉപദ്രവിച്ചതത്രെ.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് ജീവനക്കാരായ പള്ളുരുത്തി സ്വദേശികളായ നഹാസ്, നാസറുദ്ദീൻ, കുമ്പളങ്ങി സ്വദേശി ബ്രിസ്റ്റോ മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പക്ടർമാരായ സർജു, രാജേഷ് ചെല്ലപ്പൻ, സി.പി.ഒ മനീഷ് പി.എം, വിപിൻദാസ് സി.എസ് എന്നിവരാണ് അന്വേഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochibuslocalnews
News Summary - Bus crew arrested for beating up auto driver
Next Story