Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണശ്രമം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വീട് കുത്തിത്തുറന്ന് മോഷണശ്രമം: പ്രതി അറസ്റ്റിൽ
cancel
Listen to this Article

കൊച്ചി: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി കൊട്ടാരം ബാബു എന്നുവിളിക്കുന്ന ബാബുവാണ്(57) അറസ്റ്റിലായത്. കടവന്ത്ര ശാസ്ത്രി നഗറിലെ മാത്തുക്കുട്ടി എബ്രഹാം എന്നയാളുടെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്.

മാത്തുക്കുട്ടിയും കുടുംബവും വീട്പൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം. മോഷണം നടത്താൻ ശ്രമിക്കുന്നത് അയൽവാസിയായ സ്ത്രീ കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.

ഇതോടെ ഓടി പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തുകയും സൗത്ത് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതിയുടെ കൈയിൽനിന്നും കമ്പിപ്പാരയും മോഷണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

Show Full Article
TAGS:Suspect arrestedBurglary attempt
News Summary - Burglary attempt: Suspect arrested
Next Story