Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബോട്ടുകൾ ഇന്ന്​...

ബോട്ടുകൾ ഇന്ന്​ വീണ്ടും കടലിലേക്ക്

text_fields
bookmark_border
Boat owner
cancel
camera_alt

അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ മ​ത്സ്യം ക​യ​റ്റി ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ പോ​കു​ന്ന വ​ഞ്ചി

മ​ട്ടാ​ഞ്ചേ​രി: ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ വീ​ണ്ടും ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ട്രോ​ളി​ങ്​ നി​ര​രോ​ധ​ന കാ​ല​ത്തി​നു​ശേ​ഷം വീ​ണ്ടും ബോ​ട്ട് ഇ​റ​ക്കു​ന്ന​ത്. പി​ന്നി​ട്ട ഒ​ന്ന​ര​മാ​സം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​റു​ത്ത ദി​ന​ങ്ങ​ളാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കാ​ര്യ​മാ​യ മ​ത്സ്യ​സ​മ്പ​ത്ത് കി​ട്ടാ​ത്ത​തി​നാ​ൽ ബോ​ട്ടു​ട​മ​ക​ൾ വ​രെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. പ​ല​രും ക​ടം വാ​ങ്ങി​യാ​ണ് ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ​രും ദി​ന​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. 3600 ഓ​ളം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ അ​യ​ൽ സം​സ്ഥാ​ന​ക്കാ​രു​ടെ ബോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടും. കി​ളി​മീ​ൻ, ചാ​ള, അ​യ​ല, ക​ണ​വ, ചെ​മ്മീ​ൻ എ​ന്നി​വ​യ​ട​ക്ക​മു​ള്ള മീ​ൻ ചാ​ക​ര​യാ​ണ് ബോ​ട്ടു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്‌.

തീ​ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ര മാ​സ​മാ​യി അ​ട​ച്ചു പൂ​ട്ടി​യ ഇ​ന്ധ​ന പ​മ്പു​ക​ൾ സ​ജീ​വ​മാ​യി. ഒ​പ്പം ഐ​സ് ക​മ്പ​നി​ക​ൾ, ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ, ഹാ​ർ​ബ​ർ അ​ധി​ഷ്ഠി​ത തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​തീ​രം വി​ട്ട് പോ​യ ചാ​ള​യും അ​യ​ല​യും കേ​ര​ള​ക്ക​ര​യി​ലേ​ക്ക് തി​രി​ച്ച് എ​ത്തി​യ​താ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ കൂ​ന്ത​ൽ, ക​ണ​വ, ചെ​മ്മീ​ൻ എ​ന്നി​വ​യു​ടെ ചാ​ക​ര​യും തൊ​ഴി​ലാ​ളി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seaBoats
News Summary - Boats back to sea today
Next Story