ബൈക്ക് മോഷണം; യുവാവ് പിടിയിൽ
text_fieldsകൊച്ചി: മുളവുകാട് ഡിപി വേൾഡിനുസമീപം മേല്‍പാലത്തിനുതാഴെ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. വൈപ്പിൻ നായരമ്പലം തയ്യെഴുത്തുവഴി പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണിയെയാണ് (32) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിപി വേൾഡിലെ കണ്ടെയ്നർ ഡ്രൈവറായ എളങ്കുന്നപ്പുഴ ദേശിയുടെ ബൈക്കാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്.
പിന്നീട് ബൈക്കുമായി കറങ്ങിനടന്ന പ്രതി ഞാറക്കലിൽെവച്ച് പിടിയിലായി. എറണാകുളം സെൻട്രൽ, ഞാറക്കൽ, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ സമാന കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ ജൂലൈയില്‍ എളങ്കുന്നപ്പുഴ പെരുമാൾപടി കണ്ണായത്ത് ജെക്സൻ ജോർജിന്റെ വീട്ടിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലും ലിജോ ആന്റണി അറസ്റ്റിലായിരുന്നു.
സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊച്ചി: എളമക്കരയിൽ വെച്ച് സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. തൃശൂർ ചാവക്കാട് മത്രംകോട്ട് വീട്ടിൽ അമല്‍ (21) ആണ് എളമക്കര പോലിസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. എളമക്കര സ്വദേശിയായ യുവാവ് എളമക്കര കറുകപ്പിള്ളി ജംഗ്ഷനിലുള്ള മര്‍ഹബ ഹോട്ടലിനു സമീപം തന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് പോയ സമയം പ്രതി, സ്കൂട്ടറുമായി കടന്നു കളയാന്‍ ശ്രമിക്കുകയും അത് കണ്ട ഉടമയും മറ്റും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. എളമക്കര സി.ഐ സനീഷ് എസ്.ആര് ന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.