ബൈക്ക് മോഷണം; മൂന്ന് യുവാക്കൾ പിടിയില്‍
text_fieldsരഞ്ജിത്, ഹരികൃഷ്ണന്, അക്ഷയ്
കൊച്ചി: വീടിന് മുന്നിലിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കൾ എറണാകുളം സെൻട്രൽ പൊലീസ് പിടിയിൽ. എറണാകുളം അമ്മൻകോവിൽ പരിസരത്തെ വീടിനുമുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് (21), ഹരികൃഷ്ണൻ(21), അക്ഷയ്(21) എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ലോഡ്ജ് ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് മറുനാടൻ തൊഴിലാളികളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതിയാണ് രഞ്ജിത്.
ഇയാൾക്കെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മയക്കുമരുന്ന് കേസുമുണ്ട്. ഹരികൃഷ്ണനും അക്ഷയും മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

