കോട്ടായിയിൽ ബിവറേജ് ഔട്ലറ്റ് നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsചെങ്ങമനാട്: പഞ്ചായത്ത് ആറാംവാർഡ് കോട്ടായി ജനവാസ കേന്ദ്രത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ ബിവറേജ് ഔട്ലറ്റ് ആരംഭിച്ച നടപടിക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ധർണ, ഉപവാസം, ഭീമ ഹരജി സമർപ്പണം, കുടുംബ പ്രതിഷേധ റാലി, പ്രതിഷേധ യോഗങ്ങളടക്കമുള്ള സമരപരിപാടികളാണ് ആലോചിക്കുന്നത്. കോട്ടായിയിൽനിന്ന് ഔട്ലറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അൻവർ സാദത്ത് എം.എൽ.എ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് കത്ത് നൽകിയിരുന്നു.
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളും റെസി. അസോസിയേഷനുകളുമടക്കം പ്രതിഷേധത്തിലാണ്. സർവകക്ഷി യോഗത്തിലാണ് സമരപരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോട്ടായിയിൽനിന്ന് ഔട്ലറ്റ് മാറ്റുന്നതുവരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചു. വാർഡ് അംഗം സെബ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഇ.ഡി. ഉണ്ണികൃഷ്ണൻ, കെ.എച്ച്. കബീർ, എസ്. ഹംസ, ഒ.സി. ഉണ്ണി, സമദ് പറമ്പയം, ഖാദർ എളമന, മുജീബ് ഊലിക്കര, വി. ദേവദാസ്, സി.എ. ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

