Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
crime
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ​ണം...

പ​ണം പി​ടി​ച്ചു​പ​റി​ച്ച​തി​നെ ചൊ​ല്ലി​ അടിപിടി; മധ്യവയസ്​കൻ കൊല്ലപ്പെട്ടു, മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ലു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ മ​ധ്യ​വ​യ​സ്​​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ലൂ​ർ മ​ണ​പ്പാ​ട്ടി​പ​റ​മ്പി​ൽ പ​ണം പി​ടി​ച്ചു​പ​റി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ അ​ടി​പി​ടി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ന​ഗ​ര​ത്തി​ല്‍ ആ​ക്രി പെ​റു​ക്കി ജീ​വി​ക്കു​ന്ന ബാ​ബു​വാ​ണ് (മു​ഴ ബാ​ബു -50) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​ട​പ്പ​ള്ളി വ​ട്ടേ​ക്കു​ന്നം സ്വ​ദേ​ശി മ​നാ​ഫ് (33), ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി വി​ഷ്ണു (28), പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​ലാം (41) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. പ്ര​തി​ക​ള്‍ മൂ​വ​രും മ​ദ്യ​പി​ച്ച് മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തു​കൂ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​നാ​ഫി​െൻറ പോ​ക്ക​റ്റി​ല്‍നി​ന്ന് ബാ​ബു പ​ഴ്‌​സ് എ​ടു​ത്തു. ഇ​ത് ചോ​ദ്യം​ചെ​യ്ത​ത്​ ത​ര്‍ക്ക​മാ​കു​ക​യും അ​ടി​പി​ടി​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. മൂ​വ​രും ചേ​ര്‍ന്ന് ബാ​ബു​വി​നെ മ​ര്‍ദി​ച്ചു. സ​മീ​പ​ത്ത് കി​ട​ന്ന പ​ല​ക​ക്ക​ഷ​ണ​മെ​ടു​ത്ത് ത​ല​യി​ലും അ​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ പോ​യി. സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സ് എ​ത്തി​യാ​ണ് ബാ​ബു​വി​നെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​ന്നീ​ട് മാ​റ്റി​യെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​േ​ഴാ​ടെ മ​രി​ച്ചു. മ​നാ​ഫി​നെ​യും വി​ഷ്ണു​വി​നെ​യും ഞാ​യ​റാ​ഴ്ച രാ​ത്രി​ത​ന്നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ​ലാ​മി​നെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdeath
News Summary - Beatings for money laundering; A middle-aged man was killed and three others were arrested
Next Story