Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; കടലോര മണ്ഡലത്തിൽ കരുത്തരുടെ പോര്

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; കടലോര മണ്ഡലത്തിൽ കരുത്തരുടെ പോര്
cancel

മട്ടാഞ്ചേരി: എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്ന മട്ടാഞ്ചേരി ഒരു കാലത്ത് യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു. മുസ്‍ലിം ലീഗ് സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചിരുന്ന മണ്ഡലം ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകൾ ചേർത്ത് വിപുലീകരിക്കുകയും വെല്ലിംഗ്ടൺ ഐലന്റ് മേഖല മണ്ഡലത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്ത് 2011 ൽ കൊച്ചി മണ്ഡലമാക്കി പുനഃക്രമീകരിച്ചു. തുടർന്ന് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമനിക് പ്രസന്റേഷൻ 16503 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

എന്നാൽ 2016ൽ സിറ്റിങ് എം.എൽ.എ ഡൊമനിക് പ്രസന്റേഷനെതിരെ സി.പി.എം സ്ഥാനാർഥി കെ.ജെ മാക്സി 1086 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. 2021ൽ മാക്സി വിജയം ആവർത്തിച്ചു. മുൻ മേയർ കൂടിയായ കോൺഗ്രസിന്‍റെ ടോണി ചമ്മിണിയെ 14,079 വോട്ടുകൾക്കാണ് തോൽപിച്ചത്. ട്വന്റി-20 സ്ഥാനാർഥി ഷൈനി ആന്റണി പിടിച്ച 19,676 വോട്ടുകൾ നിർണായകമായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ വൻ ഭൂരിപക്ഷമാണ് കൊച്ചി മണ്ഡലത്തിൽ കരസ്ഥമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ചെല്ലാനം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യു.ഡി.എഫ്, കുമ്പളങ്ങി പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് ഭരണം നിലനിർത്തുകയും ചെയ്തു.

കുമ്പളം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണവും തിരികെ പിടിച്ചിരുന്നു. കോർപറേഷൻ മേഖലയിലും യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചു. മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഹാട്രിക് വിജയം തേടി മാക്സിയുടെ മത്സരം. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ട്വന്‍റി 20ക്ക് ലഭിച്ച സീറ്റിൽ അഡ്വ. സേവ്യർ ജൂലപ്പനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ട്വന്‍റി 20 പിടിച്ച വോട്ടുകളിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.

മാക്സിയുടെ ജനകീയതയും കൊച്ചിക്കാരൻ എന്ന പ്ലസ് പോയന്‍റും അരനൂറ്റാണ്ടോളം ചെല്ലാനം തീരവാസികൾ നേരിട്ട കടലാക്രമണത്തിന് ടെട്രോപോഡ് കടൽഭിത്തി സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞതും എൽ.ഡി.എഫ് അനുകൂല ഘടകങ്ങളായി കാണുന്നു.മണ്ഡലത്തിലെ മൂന്ന് മേഖലകളിൽ വാട്ടർ മെട്രോ ടെർമിനൽ സ്ഥാപിച്ച് സർവീസുകൾ ആരംഭിച്ചതും മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും നവീകരിച്ചതും അടിസ്ഥാന സൗകര്യ സംവിധാനത്തിലെ നേട്ടമായി വിലയിരുത്തുന്നു.

അതേസമയം, മഹാരാജാസ് ഗവ. താലൂക്ക് ആശുപത്രിയുടെ വികസന നടപടികൾ പൂർത്തീകരിക്കാത്തതും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവും മോർച്ചറി നവീകരിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായതും യു.ഡി.എഫ് ആയുധമാക്കുന്നു. പദ്ധതികൾ പലതു വന്നെങ്കിലും വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകാത്തതും മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരിച്ച് ഉദ്ഘാടനം ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സർവീസ് നിലച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

മു​ഹ​മ്മ​ദ് ഷി​യാ​സ് (യു.​ഡി.​എ​ഫ്)

കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ. കെ.​എ​സ്.​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 2014ൽ ​ജി​ല്ല ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. നി​ല​വി​ൽ ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ. ആ​ലു​വ സ്വ​ദേ​ശി. എം.​ജി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക ലോ ​യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്​ എ​ൽ.​എ​ൽ.​ബി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഷി​യാ​സി​ന്റെ നി​യ​മ​സ​ഭ​യി​ലെ ക​ന്നി മ​ത്സ​രം. ജി​ല്ല​യി​ൽ നി​ര​വ​ധി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര്യ: ഡോ. ​എ​ബി​ത ഷി​യാ​സ്.

കെ.​ജെ. മാ​ക്സി (എ​ൽ.​ഡി.​എ​ഫ്)

കൊ​ച്ചി തോ​പ്പും​പ​ടി കോ​ന്നോ​ത്ത് വീ​ട്ടി​ൽ കെ.​എ​ക്സ്. ജേ​ക്ക​ബി​ന്റെ​യും ആ​ഗ്ന​സി​ന്റെ​യും മ​ക​നാ​യി 1962 സെ​പ്റ്റം​ബ​ർ 13ന് ​ജ​നി​ച്ചു. എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം തു​ട​ങ്ങി. ഡി.​വൈ.​എ​ഫ്.​ഐ​യി​ൽ അം​ഗ​മാ​യി​രി​ക്കെ സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ അ​റ​സ്റ്റി​ലാ​യി 14 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു. എ​സ്.​എ​ഫ്.​ഐ കൊ​ച്ചി ഏ​രി​യ ക​മ്മി​റ്റി അം​ഗം, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കൊ​ച്ചി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഭാ​ര്യ: എ​മി​ലി ഷീ​ല. മ​ക്ക​ൾ: ജോ​സ് വി​ൻ​സ്റ്റ​ൺ, ജോ​ർ​ജ്​ സോ​ൺ.

അ​ഡ്വ. സെ​വ്യ​ർ ജൂ​ല​പ്പ​ൻ (എ​ൻ.​ഡി.​എ)

ചെ​ല്ലാ​നം സ്വ​ദേ​ശി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ​നി​ന്ന്​ ബി.​എ​സ്.​സി, എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ​നി​ന്ന്​ എ​ൽ.​എ​ൽ.​ബി എ​ന്നീ ബി​രു​ദ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​റ്റ​ലി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റോ​മി​ൽ​നി​ന്ന്​ യൂ​റോ​പ്യ​ൻ ക​മ്മ്യൂ​ണി​റ്റീ​സ് ലോ ​ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഉ​പ​രി​പ​ഠ​നം ന​ട​ത്തി. ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചെ​ല്ലാ​നം കാ​ർ​ഷി​ക ടൂ​റി​സം വി​ക​സ​ന സൊ​സൈ​റ്റി എ​ന്ന എ​ൻ.​ജി.​ഒ​യു​ടെ പ്ര​സി​ഡ​ൻ​റു​മാ​ണ്. ഭാ​ര്യ: ഡോ: ​ലൂ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatescoastal areaKerala Assembly Election 2026
News Summary - Battle of the strong in the coastal region
Next Story