Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅയ്യപ്പന്‍റെ അവയവങ്ങൾ...

അയ്യപ്പന്‍റെ അവയവങ്ങൾ ഇനി ഇവർക്ക് ജീവനേകും

text_fields
bookmark_border
അയ്യപ്പന്‍റെ അവയവങ്ങൾ ഇനി ഇവർക്ക് ജീവനേകും
cancel
Listen to this Article

കൊച്ചി: മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ അയ്യപ്പൻ (75) ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ഫെബ്രുവരി അഞ്ചിന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയിലുണ്ടായ ബൈക്ക് അപകടത്തിലാണ് പൂണിത്തുറ അമൃതഗിരി വീട്ടിൽ പി. അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം ഡോക്ടർമാർ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ഭാര്യ ലതയും അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ മകൾ ധന്യയും മകൻ ധനേഷും കടുത്ത ദുഃഖത്തിനിടയിലും അവയവദാനത്തിന് മുന്നോട്ടുവരുകയായിരുന്നു. സർക്കാർ ഏജൻസിയായ കെസോട്ടോ വഴിയാണ് നടപടി പൂർത്തിയാക്കിയത്.

വലതുകൈ ഇന്ത്യയിലെ ആദ്യ കൈ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ അമൃതയിൽ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട പെരുനാട് സ്വദേശി കിഷോറിന് (47) നൽകി. പത്തനംതിട്ട കുമ്പഴ വെട്ടൂർ സ്വദേശി ആയ 58കാരന് കരൾ മാറ്റിവെച്ചു. കണ്ണുകൾ നേത്രബാങ്കിലേക്ക് ദാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationLocal Newsbrain deathKochi news
News Summary - Ayyappa's organs will now give them life
Next Story