ജനകീയ സമരങ്ങൾക്ക് ഫലം ചുങ്കം പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി
text_fieldsചുങ്കം പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നു
മട്ടാഞ്ചേരി: ജനകീയ സമരങ്ങൾ ഫലം കണ്ടു. കഴിഞ്ഞ രണ്ടുവർഷമായി ഇഴഞ്ഞുനീങ്ങിയിരുന്ന ചുങ്കം പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻവെച്ചു. ഫോർട്ട്കൊച്ചി- മട്ടാഞ്ചേരി കരകളെ ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടീഷുകാർ നിർമിച്ചതാണ്. ഇരുകരയെയും ബന്ധിപ്പിക്കുന്ന വലിയ ഗർഡറുകൾ ഇവിടെ സ്ഥാപിച്ചു തുടങ്ങി. പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് രണ്ടുവർഷം മുമ്പാണ് പൊളിച്ചുമാറ്റിയത്. സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായായിരുന്നു നവീകരണം. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി ജനകീയ സമരങ്ങൾ നടന്നു. കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികളുൾപ്പെടെയുള്ള ജനങ്ങൾ. തിങ്കളാഴ്ച മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയാണ് ഒടുവിൽ പ്രതിഷേധ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

