Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആർച്ചറി ടൂർണമെന്‍റിന്​...

ആർച്ചറി ടൂർണമെന്‍റിന്​ തുടക്കം

text_fields
bookmark_border
ആർച്ചറി ടൂർണമെന്‍റിന്​ തുടക്കം
cancel
camera_alt

എ​ൻ.​ഡി.​പി.​സി ദേ​ശീ​യ റാ​ങ്കിം​ഗ് ആ​ർ​ച്ചെ​റി ടൂ​ർ​ണ​മെ​ന്റ് ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ച്ചെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റു​മാ​യ അ​ർ​ജു​ൻ മു​ണ്ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: കാ​യി​ക താ​ര​ങ്ങ​ളു​ടെ മി​ക​വ് അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്നും 2036 ഒ​ളി​മ്പി​ക്സി​ൽ ആ​ർ​ച്ച​റി​യി​ൽ രാ​ജ്യ​ത്തി​ന് സ്വ​ർ​ണം ഉ​റ​പ്പാ​ക്കാ​ൻ തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ​ന്നും ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ച്ചെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റു​മാ​യ അ​ർ​ജു​ൻ മു​ണ്ടെ. തേ​വ​ര എ​സ്.​എ​ച്ച് കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ മൂ​ന്നാ​മ​ത്​ എ​ൻ.​ഡി.​പി.​സി ദേ​ശീ​യ റാ​ങ്കിം​ഗ് ആ​ർ​ച്ച​റി ടൂ​ർ​ണ​മെ​ന്റ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ളി​മ്പ്യ​ൻ​മാ​രും ദേ​ശീ​യ ത​ല​ത്തി​ലെ മു​ൻ​താ​ര​ങ്ങ​ളു​മ​ട​ക്കം 300ൽ ​പ​രം പേ​രാ​ണ്​ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 18 ന് ​സ​മാ​പി​ക്കും.

ഉ​ത്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​കെ.​കെ. മ​നോ​ജ​ൻ, ജോ​ഷി പ​ള്ള​ൻ, സെ​ക്ര​ട്ട​റി പി. ​ഗോ​കു​ൽ​നാ​ഥ്, എ​സ്.​എ​ച്ച്​ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി.​എ​സ്. ബി​ജു, ഫാ. ​ടോ​മി പാ​ലാ​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് കോം​ബോ​ണ്ട് വി​ഭാ​ഗ​ത്തി​ൽ 140 പോ​യി​ന്റു​മാ​യി സാ​ൻ​വി (മ​ഹാ​രാ​ഷ്ട്ര) ഒ​ന്നാം സ്ഥാ​നം നേ​ടി. 135 പോ​യി​ന്റു​മാ​യി ജി​യാ യാ​ദ​വ് (ഹ​രി​യാ​ന) വെ​ള്ളി​യും കെ.​എ​സ്. വെ​ന്വി​സി​യ ശ്രീ (​ത​മി​ഴ്നാ​ട്) വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ കോം​ബോ​ണ്ട് വി​ഭാ​ഗ​ത്തി​ൽ 145 പോ​യി​ന്റു​നേ​ടി ലൗ​പ്രീ​ത് സിം​ഹ്( ഹ​രി​യാ​ന) സ്വ​ർ​ണ​വും 144 പോ​യി​ന്റു​നേ​ടി ദേ​വാ​ൻ​ഷ് സിം​ഹ് (രാ​ജ​സ്ഥാ​ൻ) വെ​ള്ളി​യും വാ​സു യാ​ദ​വ് (രാ​ജ​സ്ഥാ​ൻ) വെ​ങ്ക​ല​വും നേ​ടി.

സ​ബ് ജൂ​നി​യ​ർ ബോ​യ്സ് റി​ക്ക​ർ​വ് വി​ഭാ​ഗ​ത്തി​ൽ മാ​യ​ങ്ക് കു​മാ​ർ (ഹ​രി​യാ​ന) സ്വ​ർ​ണ​വും ധ്യാ​നേ​ഷ് ബാ​ലാ​ജി ചേ​രാ​ളി (എ​യ​ർ​പോ​ട്ട് അ​തോ​റി​റ്റി) വെ​ള്ളി​യും സ്മ​ര​ണ​ൻ സ​ർ​വേ​ഷ് ( ത​മി​ഴ്നാ​ട്) വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsarcheryarchery championship
News Summary - Archery tournament begins
Next Story