Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഭ​ക്ഷ​ണ​ശാ​ല...

ഭ​ക്ഷ​ണ​ശാ​ല ക​ലാ​പ്ര​തി​ഷ്ഠ​യാ​ക്കി അ​നു​പ​മ കു​ണ്ഡു​വും ബാ​നി ആ​ബി​ദി​യും

text_fields
bookmark_border
ഭ​ക്ഷ​ണ​ശാ​ല ക​ലാ​പ്ര​തി​ഷ്ഠ​യാ​ക്കി അ​നു​പ​മ കു​ണ്ഡു​വും ബാ​നി ആ​ബി​ദി​യും
cancel
camera_alt

കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ വേ​ദി​യാ​യ ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ അ​നു​പ​മ കു​ണ്ഡു​വും ബാ​നി ആ​ബി​ദി​യും ഒ​രു​ക്കി​യ കു​ടും​ബ​ശ്രീ കാ​ന്റീ​ൻ ക​ലാ​പ്ര​തി​ഷ്ഠ​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ

കൊ​ച്ചി: ഭ​ക്ഷ​ണം പ​ങ്കു​വെ​ക്കു​ന്ന​തി​ലെ അ​ത്ഭു​ത​ങ്ങ​ള്‍ ഒ​രു​ക്കി കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യി​ൽ പ​ങ്കാ​ളി​ത്ത ക​ലാ​കാ​രി​ക​ളാ​യ അ​നു​പ​മ കു​ണ്ഡു​വും ക​റാ​ച്ചി സ്വ​ദേ​ശി​നി ബാ​നി ആ​ബി​ദി​യും.

ബി​നാ​ലെ വേ​ദി​യാ​യ ആ​സ്പി​ന്‍വാ​ള്‍ ഹൗ​സി​ല്‍ ത​യാ​റാ​ക്കി​യ ബ​റാ​ക്ക-2025 എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. ബി​നാ​ലെ​യി​ലെ ‘ബ​റ​ക്ക 2025’ ക​ലാ​പ്ര​തി​ഷ്ഠ, വാ​സ്തു​വി​ദ്യ, ഭ​ക്ഷ​ണം, സേ​വ​നം എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​ണ്. അ​റ​ബി​യി​ൽ ‘അ​നു​ഗ്ര​ഹം’ എ​ന്ന​ർ​ഥം വ​രു​ന്ന ‘ബ​റ​ക്ക’, സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലൂ​ടെ​യും കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും മ​നു​ഷ്യ​രി​ലേ​ക്കും പ്ര​കൃ​തി​യി​ലേ​ക്കും ഒ​ഴു​കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ്സൂ​ചി​പ്പി​ക്കു​ന്ന​ത്.

പു​ണെ സ്വ​ദേ​ശി​യാ​യ അ​നു​പ​മ കു​ണ്ഡു മ​നോ​ഹ​ര​മാ​യ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യ​പ്പോ​ൾ, ക​റാ​ച്ചി​യി​ൽ നി​ന്നു​ള്ള ബാ​നി ആ​ബി​ദി ജ​ർ​മ്മ​നി​യി​ലെ ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണാ​നു​ഭ​വ​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​ന്ന 'ദ​സ്ത​ർ​ഖാ​ൻ' (മേ​ശ​വി​രി) കൊ​ണ്ട് ആ ​ഇ​ട​ത്തെ അ​ല​ങ്ക​രി​ച്ചു. അ​വി​ടെ വി​ള​മ്പു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​റി​ന്റെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ കു​ടും​ബ​ശ്രീ​യി​ലെ ചേ​ച്ചി​മാ​ര്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​വും. ദാ​രി​ദ്ര്യ​ത്തി​ലും ഇ​ല്ലാ​യ്മ​യി​ലും സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടും കൂ​ടി മ​റ്റു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നാ​ണ് 'ബ​റ​ക്ക'​യു​ടെ ആ​ശ​യം ഉ​ട​ലെ​ടു​ത്ത​തെ​ന്ന് ബാ​നി പ​റ​യു​ന്നു. ആ​ളു​ക​ൾ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും മ​ന​സ​റി​ഞ്ഞ് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ദ​സ്ത​ർ​ഖാ​ൻ എ​ന്ന സ​ങ്ക​ൽ​പ്പ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​യാ​ണ് ഭ​ക്ഷ​ണ​ശാ​ല രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന, പു​ല്ലു മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യും ചാ​ണ​കം മെ​ഴു​കി​യ ത​റ​യും ചെ​റി​യ ഇ​രി​പ്പി​ട​ങ്ങ​ളു​മു​ള്ള ഇ​വി​ടെ പു​രാ​ത​ന​വും ആ​ധു​നി​ക​വു​മാ​യ ഭാ​വ​മു​ണ്ട്. തെ​ങ്ങി​ൻ ത​ടി​ക​ളും തെ​ങ്ങോ​ല​യും ക​യ​ർ നാ​രു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണം പ്രാ​ദേ​ശി​ക നി​ർ​മാ​ണ രീ​തി​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്നു. ബി​നാ​ലെ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​വും പ്രി​യ​പ്പെ​ട്ട വി​ശ്ര​മ​സ്ഥ​ല​വു​മാ​ണ് ബ​റാ​ക്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artart works
News Summary - Anupama Kundu and Bani Abidi turn the dining hall into a work of art
Next Story