അത്താണി വികൃതമാക്കി സാമൂഹികവിരുദ്ധർ; കുട്ടയുമായി വിശ്രമിക്കുന്ന കർഷകന്‍റെ പ്രതിമ നശിപ്പിക്കാൻ ശ്രമം
text_fieldsഅത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി കവലയിൽ പഞ്ചായത്ത് സ്ഥാപിച്ച ചുമടുതാങ്ങി (അത്താണി) സാമൂഹികവിരുദ്ധർ വികൃതമാക്കുന്നതായി ആക്ഷേപം. ഏതാനും വർഷം മുമ്പ് ചിത്രകാരൻ പ്രഫ. പി. കേശവൻകുട്ടി രൂപകൽപന ചെയ്ത ചുമടുതാങ്ങിയിൽ കാർഷിക വിളകൾ നിറഞ്ഞ കുട്ടയുമായി വിശ്രമിക്കുന്ന കർഷകന്‍റെ പ്രതിമ നശിപ്പിക്കാനാണ് ശ്രമം. പ്രതിമയുടെ ചുണ്ടിൽ പുകവലിക്കുന്നതായി തോന്നുന്ന വിധമാണ് വികൃതമാക്കിയത്.
ദേശീയപാതയുടെയും ചെങ്ങമനാട് റോഡിന്‍റെയും മധ്യത്തിലെ കവലയിലാണ് പ്രതിമയും ചുറ്റുമതിലും. സംരക്ഷണ ഭിത്തിയും കമ്പിവേലിയും സ്ഥാപിച്ചു. തറയിലെ മരം വളർന്ന് പന്തലിച്ചതോടെ തണലുമായി. കുറെ നാൾ പ്രദേശം സംരക്ഷിക്കപ്പെട്ടെങ്കിലും അടുത്തിടെ നാഥനില്ലാത്ത അവസ്ഥയായി. രാത്രി കമ്പിവേലി തകർത്ത് അകത്ത് കയറുന്നതും പ്രതിമകൾ അലങ്കോലപ്പെടുത്തുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

