Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅങ്കമാലി-അരൂർ കൊച്ചി...

അങ്കമാലി-അരൂർ കൊച്ചി ഔട്ടർ റിങ്​ റോഡ്​ പദ്ധതി; യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​ങ്ക​മാ​ലി​യെ​യും അ​രൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കൊ​ച്ചി ഔ​ട്ട​ർ റി​ങ്​ റോ​ഡ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ മേ​ലു​ള്ള ജി.​എ​സ്.​ടി, റോ​യ​ൽ​റ്റി എ​ന്നി​വ​യി​ൽ ത​ങ്ങ​ളു​ടെ വി​ഹി​ത​മാ​യ ഏ​ക​ദേ​ശം 424 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കും. പ​ക​രം, നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ.​എ​ച്ച്.​എ.​ഐ) ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചെ​ല​വി​ൽ സം​സ്ഥാ​നം വ​ഹി​ക്കേ​ണ്ട 25 ശ​ത​മാ​നം വി​ഹി​തം ഒ​ഴി​വാ​ക്കി ന​ൽ​കി.

ഇ​തോ​ടെ റോ​ഡ്​ നി​ർ​മാ​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വം നീ​ങ്ങി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു അ​തോ​റി​റ്റി​യെ നി​യോ​ഗി​ച്ചു. 19 വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​യി എ​റ​ണാ​കു​ളം സ്​​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ​യും ആ​രൂ​രി​നാ​യി ആ​ല​പ്പു​ഴ സ്​​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, 1956-ലെ ​ദേ​ശീ​യ​പാ​ത നി​യ​മ​പ്ര​കാ​ര​മു​ള്ള ‘3A’ വി​ജ്ഞാ​പ​നം കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​ക​ൾ ഏ​തെ​ല്ലാം എ​ന്ന്​ സ​ർ​വേ ന​ട​ത്തി നി​ശ്ച​യി​ച്ച്​ അ​വ​യു​ടെ ഉ​ട​മ​ക​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ കേ​ട്ട്​ തീ​ർ​പ്പ്​ ക​ൽ​പി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​ന​കം 3D വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം.

അ​തോ​ടെ ഏ​തെ​ല്ലാം വി​ല്ലേ​ജു​ക​ളി​ലെ ഏ​തെ​ല്ലാം സ​ർ​വേ ന​മ്പ​റി​ലു​ള്ള ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത് എ​ന്ന​തി​ന്​ അ​ന്തി​മ രൂ​പ​മാ​കും. ഒ​രു വ​ർ​ഷ​ത്തി​ന​കം 3D വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ 3A വി​ജ്ഞാ​പ​നം റ​ദ്ദാ​കു​മെ​ന്ന ക​ട​മ്പ മു​ന്നി​ലു​ണ്ട്. അ​ങ്ങി​നെ വ​ന്നാ​ൽ വീ​ണ്ടും 3A വി​ജ്ഞാ​പ​നം ഇ​റ​ക്കേ​ണ്ടി​വ​രും. നി​ർ​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പൂ​ർ​ത്തി​യാ​കാ​ൻ എ​ത്ര​കാ​ല​മെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത്​ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളി​ലും ഒ​ന്നി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ട്​ എ​ന്ന നി​ല​യി​ലേ​ക്ക്​ എ​ത്തി​യി​ട്ടു​ണ്ട്.

അ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​നു​ദി​നം പെ​രു​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ പു​തി​യ പാ​ത വ​ന്നാ​ലും ഗ​താ​ഗ​ത​കു​രു​ക്കു​ക​ൾ അ​ഴി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 1.88 കോ​ടി ക​വി​ഞ്ഞു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മാ​ണ് ര​ജി​സ്ട്രേ​ഷ​നി​ൽ മു​ന്നി​ൽ. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക്​ അ​നു​സ​രി​ച്ച്​ പ്ര​തി​വ​ർ​ഷം പു​തി​യ​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 7.5 ല​ക്ഷ​ത്തി​നും 8.8 ല​ക്ഷ​ത്തി​നും ഇ​ട​യി​ലാ​ണ്.

363.73 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കും

19 വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​യി എ​റ​ണാ​കു​ളം സ്​​പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ​യും ആ​രൂ​രി​നാ​യി ആ​ല​പ്പു​ഴ സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, 1956-ലെ ​ദേ​ശീ​യ​പാ​ത നി​യ​മ​പ്ര​കാ​ര​മു​ള്ള ‘3A’ വി​ജ്ഞാ​പ​ന​മാ​ണ്​ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. 20 വി​ല്ലേ​ജു​ക​ളി​ലാ​യി ആ​കെ 363.73 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യോ സെ​പ്റ്റം​ബ​ർ ആ​ദ്യ​ത്തോ​ടെ​യോ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

6,935.6 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി

49.5 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​ദ്ധ​തി​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്​ 6,935.6 കോ​ടി രൂ​പ​യാ​ണ്. ജി.​എ​സ്.​ടി, റോ​യ​ൽ​റ്റി എ​ന്നി​വ​യി​ൽ ത​ങ്ങ​ളു​ടെ വി​ഹി​ത​മാ​യ ഏ​ക​ദേ​ശം 424 കോ​ടി രൂ​പ​യാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന അ​തോ​റി​റ്റി​യെ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യു​ടെ വ​ലി​യ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തി​നാ​ണ്​ വ​ഴി​തെ​ളി​യു​ന്ന​ത്.

നി​ർ​മി​ക്കു​ക എ​ട്ട്​ വ​രി​പ്പാ​ത

പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​തെ ദീ​ർ​ഘ​ദൂ​ര ഗ​താ​ഗ​ത​ത്തി​ന് പു​തി​യൊ​രു പാ​ത തു​റ​ക്കു​പെ​ടും. എ​ട്ട്​ വ​രി​പ്പാ​ത​യാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ​രി​ധി വ​ർ​ധി​പ്പി​ച്ച് പു​തു​ക്കി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച്​ അ​ങ്ക​മാ​ലി, അ​രൂ​ർ എ​ന്നി​വ​ക്ക് പു​റ​മെ അ​ര​ക്ക​പ്പ​ടി, പ​ട്ടി​മ​റ്റം, വ​ട​വു​കോ​ട്, ഐ​ക്ക​ര​നാ​ട് നോ​ർ​ത്ത്, ഐ​ക്ക​ര​നാ​ട് സൗ​ത്ത്, തി​രു​വാ​ണി​യൂ​ർ, മാ​റ​മ്പ​ള്ളി, വെ​ങ്ങോ​ല, ക​രു​കു​റ്റി, തു​റ​വൂ​ർ, മ​റ്റൂ​ർ, വ​ട​ക്കും​ഭാ​ഗം, കി​ഴ​ക്കും​ഭാ​ഗം, കു​റീ​ക്കാ​ട്, കു​മ്പ​ളം, തെ​ക്കും​ഭാ​ഗം, തി​രു​വാ​ങ്കു​ളം, മ​ര​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaRoad constructionouter ring road
News Summary - അങ്കമാലി-അരൂർ കൊച്ചി ഔട്ടർ റിങ്​ റോഡ്​ പദ്ധതി; യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു
Next Story