ആന്ധ്ര ഗ്രൂപ്പ് മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് -മുഖ്യമന്ത്രി
text_fieldsകൊച്ചി: ആന്ധ്രപ്രദേശിലുള്ള വന്‍കിട ഗ്രൂപ്പ് കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തതായും ഇതുപോലെ സമാധാനമുള്ള സ്ഥലം വേറേയില്ലെന്ന് അവർ പ്രശംസിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍ ഫോർസ വെയർഹൗസിങ്ങിന് കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിന്‍റെ വെയർ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാവോസ് ഉച്ചകോടിയില്‍ 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിനു ലഭിച്ചത്. വ്യവസായരംഗത്ത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ തെളിവാണിത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം തുടർച്ചയായി രണ്ടാം വർഷവും ടോപ് അച്ചീവറായിട്ടുണ്ട്. വിമാനത്താവളവും മെട്രോ റെയിലും വാട്ടര്‍ മെട്രോയും കെമിക്കല്‍ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും എല്ലാം ചേര്‍ന്നുള്ള കൊച്ചിയുടെ വികസന ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വെയര്‍ഹൗസിങ് സംരംഭമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്‍മാന്‍ ആഷിക് കൈനിക്കര, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

