സമ്പൂര്‍ണ മാലിന്യ മുക്ത പദവിയിലേക്ക് ചുവടുവെച്ച് ആമ്പല്ലൂര്‍ പഞ്ചായത്ത്
text_fieldsആമ്പല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിജുതോമസ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരമറ്റം: സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ മുക്ത കേരളം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഫലമായി സമ്പൂര്‍ണ മാലിന്യ മുക്ത പദവിയിലേക്ക് ചുവടുവെച്ച് ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത്.
പ്രാരംഭപ്രവര്‍ത്തന ഭാഗമായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ 16 വാര്‍ഡിലും സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
പൊതു ഇടങ്ങളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ സമിതി ചെയര്മാന് എം.എം. ബഷീര്‍, വികസന സമിതി ചെയര്മാന് ബിനു പി.ജെ, ക്ഷേമകാര്യ സമിതി ചെയര്പേഴ്സന് ജലജാമണിയപ്പന്, അസി.സെക്രട്ടറി സുനിത കെ.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്യാമ പി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്കി. അഞ്ചാം വാര്‍ഡില്‍ നടന്ന ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ബിനു പി.ജെ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഒ.യു. ഉര്ഷീദ്, സുമയ്യ ഷാജി, സുല്‍ഫത്ത് സലിം, ലൈല കൈതക്കാട്ട്, സരള ഇടവട്ടം, ഇബ്രാഹിം കരിപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

