Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആലുവ റെയിൽവേ സ്റ്റേഷൻ ...

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത്​ പിടിച്ചുപറി വ്യാപകം

text_fields
bookmark_border
ആലുവ റെയിൽവേ സ്റ്റേഷൻ   പരിസരത്ത്​ പിടിച്ചുപറി വ്യാപകം
cancel
camera_alt

ആ​ലു​വ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പേ​ഴ്സു​ക​ൾ

റേഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ പി​ടി​ച്ചു​പ​റി​യും പോ​ക്ക​റ്റ​ടി​യും വ്യാ​പ​ക​മാ​കു​ന്നു. ന​ഗ​ര​ത്തി​ൽ ഏ​റെ തി​ര​ക്കേ​റി​യ ഈ ​പ്ര​ദേ​ശ​ത്ത് കു​റ്റ​വാ​ളി​ക​ൾ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രു​ടെ പ്ര​ധാ​ന വി​പ​ണ​ന കേ​ന്ദ്ര​മാ​യും പ്ര​ദേ​ശം മാ​റി​യി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നാ​ണ് ആ​ലു​വ. തി​ര​ക്കി​ന​നു​സ​രി​ച്ച് ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ യി​ല്ല. എ​സ്.​പി ഓ​ഫി​സി​ന് സ​മീ​പ​ത്താ​യി​ട്ടും പൊ​ലീ​സ് നി​രീ​ക്ഷ​ണം കു​റ​വാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പോ​ക്ക​റ്റ​ടി​ച്ച പേ​ഴ്സു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ എ​ടു​ത്ത ശേ​ഷ​മാ​ണ് പേ​ഴ്സു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ എ.​ടി.​എം കാ​ർ​ഡ് അ​ട​ങ്ങു​ന്ന അ​ഞ്ച്​ പേ​ഴ്സു​ക​ൾ ക​ണ്ടെ​ടു​ത്ത് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochinewsaluva
News Summary - Aluva Station Rampantry is rampant in the area
Next Story