Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎ.ഐ കാമറകൾ 62 ഇടത്ത്​;...

എ.ഐ കാമറകൾ 62 ഇടത്ത്​; കൺട്രോൾ റൂം സജ്​ജം

text_fields
bookmark_border
AI cameras in Ernakulam
cancel

കൊ​ച്ചി: നി​യ​മം പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്​ 62 നി​ർ​മി​ത ബു​ദ്ധി (ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്​ -എ.​ഐ) കാ​മ​റ​ക​ൾ. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ജി​ല്ല​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​കാ​ക്ക​നാ​ട് സ​ജ്ജ​മാ​യി. പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രും കെ​ല്‍ട്രോ​ണ്‍ ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. പി​ഴ സം​ബ​ന്ധി​ച്ച തു​ട​ര്‍ന​ട​പ​ടി​ക​ള​ട​ക്കം ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍നി​ന്നാ​ണ് ല​ഭി​ക്കു​ക. നി​ല​വി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ അ​മി​ത​വേ​ഗം പി​ടി​കൂ​ടാ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ക്കു​പു​റ​മെ എ.​ഐ കാ​മ​റ​ക​ള്‍കൂ​ടി സ​ജ്ജ​മാ​യ​തോ​ടെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ന​ൽ​കേ​ണ്ടി​വ​രു​ക വ​ലി​യ പി​ഴ​യാ​കും.

ഹെ​ല്‍മ​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ല്‍, സീ​റ്റ്‌​ബെ​ല്‍റ്റ് ധ​രി​ക്കാ​തി​രി​ക്ക​ല്‍, അ​മി​ത​വേ​ഗം, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം, അ​പ​ക​ട​ത്തി​നു​ശേ​ഷം വാ​ഹ​നം നി​ര്‍ത്താ​തെ പോ​ക​ല്‍, റോ​ഡി​ലെ മ​ഞ്ഞ​വ​ര മ​റി​ക​ട​ക്ക​ല്‍, വ​ള​വു​ക​ളി​ല്‍ വ​ര ക​ട​ന്ന് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ല്ലാം എ.​ഐ കാ​മ​റ​യു​ടെ പി​ടി​യി​ൽ വ​രും. കാ​മ​റ നോ​ക്കി വേ​ഗം കു​റ​ച്ച​ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കു​ന്ന രീ​തി​ക്കും പി​ടി​വീ​ഴും. ര​ണ്ട്​ കാ​മ​റ​ക​ൾ ത​മ്മി​ലു​ള്ള ദൂ​രം ക​ണ​ക്കാ​ക്കി​യും അ​മി​ത​വേ​ഗ​ക്കാ​രെ എ.​ഐ കാ​മ​റ​ക്ക്​ ക​ണ്ടെ​ത്താ​നാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പാ​കും നോ​ട്ടീ​സ് ന​ല്‍കു​ക. നി​യ​മം ലം​ഘി​ക്കു​ന്ന സ​മ​യം ത​ന്നെ വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ഫോ​ണി​ല്‍ മെ​സേ​ജ് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ സം​വി​ധാ​നം.

കാമറ ഇവിടെ....

അ​ര​യ​ന്‍കാ​വ്, പു​ത്ത​ന്‍കാ​വ്, അ​രൂ​ര്‍-​തോ​പ്പും​പ​ടി റോ​ഡ്, കു​മ്പ​ളം പ​ന​ങ്ങാ​ട് പാ​ലം, അ​രൂ​ര്‍, നെ​ട്ടൂ​ര്‍, ഉ​ദ​യം​പേ​രൂ​ര്‍, അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ലം, പ​രി​പ്പ് ജ​ങ്ഷ​ന്‍, തി​രു​വാ​ങ്കു​ളം, ക​രി​ങ്ങാ​ച്ചി​റ, ആ​വോ​ലി, ആ​നി​ക്കാ​ട്, ഇ​രു​മ്പ​നം, വാ​ള​കം, മു​ടി​ക്ക​ല്‍, മൂ​വാ​റ്റു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡ്, എ​റ​ണാ​കു​ളം മ​റൈ​ന്‍ഡ്രൈ​വ്, കാ​ള​മു​ക്ക്, ക​ട​ത്തി, ക​ക്ക​ട​ശ്ശേ​രി, വാ​ഴ​പ്പ​ള്ളി, പ​ട്ടി​മ​റ്റം, ഞാ​റ​യ്ക്ക​ല്‍, മ​ണ്ണൂ​ര്‍, കീ​ഴി​ല്ലം, ഊ​ന്നു​ക​ല്‍, വി​മ​ല​ഗി​രി കോ​ള​ജ് ജ​ങ്ഷ​ന്‍, കോ​ഴി​പ്പ​ള്ളി, അ​റ​ക്ക​പ്പ​ടി, കോ​ത​മം​ഗ​ലം ഗ​വ. ആ​ശു​പ​ത്രി, ന​ങ്ങേ​ലി​പ്പ​ടി, വ​രാ​പ്പു​ഴ പാ​ലം-1, വ​രാ​പ്പു​ഴ പാ​ലം-2, ഓ​ട​ക്കാ​ലി, ത​ഖ്​​വ ന​ഗ​ര്‍ ത​ണ്ടേ​ക്കാ​ട്, കൂ​ന​മ്മാ​വ്, ചെ​റു​കു​ന്നം, പാ​ത്തി​പാ​ലം, പെ​രു​മ്പാ​വൂ​ര്‍ സി​ഗ്ന​ല്‍ എം.​സി. റോ​ഡ്, എ.​എം. റോ​ഡ് പെ​രു​മ്പാ​വൂ​ര്‍-2, ഇ​രി​ങ്ങോ​ള്‍, എ.​എം. റോ​ഡ് പെ​രു​മ്പാ​വൂ​ര്‍-1, മു​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി​സി. ജ​ങ്ഷ​ന്‍, ക​ടു​വാ​ൾ ജ​ങ്ഷ​ന്‍, ചെ​റാ​യി പ​ദം, പെ​രു​മ്പ​ട​ന്ന നോ​ര്‍ത്ത് പ​റ​വൂ​ര്‍, മ​ന്നം, താ​മ​ര വ​ള​വ് നോ​ര്‍ത്ത് പ​റ​വൂ​ര്‍, മാ​ഞ്ഞാ​ലി പാ​ലം, അ​ത്താ​ണി, നാ​യ​ത്തോ​ട്- മ​റ്റൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ്, മ​റ്റൂ​ര്‍, കാ​ല​ടി-​മ​ല​യാ​റ്റൂ​ര്‍ റോ​ഡ്, മ​ല്ലി​യ​ങ്ക​ര, ടെ​ല്‍ക്ക്-2, ടെ​ല്‍ക്ക്-1, മൂ​ത്ത​കു​ന്നം, വേ​ങ്ങൂ​ര്‍, അ​ങ്ക​മാ​ലി എ​ന്‍.​എ​ച്ച്. ജ​ങ്ഷ​ന്‍, അ​ങ്ങാ​ടി​ക്ക​ട​വ്, കി​ട​ങ്ങൂ​ര്‍, ക​ര​യാം​പ​റ​മ്പ്-1, ക​ര​യാം​പ​റ​മ്പ്-2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI Cameraernakulamnews
News Summary - AI camera's in Ernakulam
Next Story