Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅഗ്നിവീർ...

അഗ്നിവീർ റിക്രൂട്ട്മെന്‍റ്​ റാലിക്ക്​ കൊച്ചിയിൽ തുടക്കം

text_fields
bookmark_border
agniveer recruitment
cancel
camera_alt

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച

അ​ഗ്നി​വീ​ർ ക​ര​സേ​ന റി​ക്രൂ​ട്ട്മെ​ന്‍റ്​ റാ​ലി​യി​ൽ​നി​ന്ന്

കൊ​ച്ചി: ഏ​ഴ് തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ്​ റാ​ലി​ക്ക് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ബം​ഗ​ളൂ​രു​വി​ലെ റി​ക്രൂ​ട്ടി​ങ്​ സോ​ൺ ആ​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​മി റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ റി​തു രാ​ജ് റെ​യ്ന റാ​ലി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

ആ​ദ്യ​ദി​നം ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​ഗ്നി​വീ​ർ ജി.​ഡി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ റാ​ലി ന​ട​ത്തി. ഓ​ൺ​ലൈ​ൻ കോ​മ​ൺ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​നി​ൽ (സി.​ഇ.​ഇ) വി​ജ​യി​ച്ച 558 പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ 436 പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. റാ​ലി 25 വ​രെ തു​ട​രും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്‌​നി​ക്ക​ൽ, അ​ഗ്നി​വീ​ർ ക്ല​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്‌​നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.

സോ​ൾ​ജി​യ​ർ ന​ഴ്‌​സി​ങ്​ അ​സി​സ്റ്റ​ന്‍റ്​/​ന​ഴ്‌​സി​ങ്​ അ​സി. വെ​റ്റ​റി​ന​റി, ശി​പാ​യി ഫാ​ർ​മ, റി​ലീ​ജി​യ​സ് ടീ​ച്ച​ർ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ (ആ​ർ.​ടി ജെ.​സി.​ഒ), ഹ​വി​ൽ​ദാ​ർ, സ​ർ​വേ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ-​മെ​യി​ൽ ഐ.​ഡി​ക​ളി​ൽ ല​ഭി​ക്കും www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ വ്യ​ക്തി​ഗ​ത ലോ​ഗി​ൻ വ​ഴി​യും അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RallyKochi NewsAgniveer Recruitment
News Summary - Agniveer recruitment rally started in Kochi
Next Story