Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആലുവയിലെ 190...

ആലുവയിലെ 190 എം.എല്‍.ഡി ജലശുദ്ധീകരണശാലക്ക് 523 കോടിയുടെ ഭരണാനുമതി

text_fields
bookmark_border
ആലുവയിലെ 190 എം.എല്‍.ഡി ജലശുദ്ധീകരണശാലക്ക് 523 കോടിയുടെ ഭരണാനുമതി
cancel

കൊ​ച്ചി: കോ​ര്‍പ​റേ​ഷ​നി​ലെ​യും സ​മീ​പ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​ലു​വ​യി​ല്‍ പു​തി​യ 190 എം.​എ​ല്‍.​ഡി ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക്ക് സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി. പ​ദ്ധ​തി​ക്കാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് 523 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍കി.

എ.​ഡി.​ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കേ​ര​ള അ​ര്‍ബ​ന്‍ വാ​ട്ട​ര്‍ സ​പ്ലൈ ഇം​പ്രൂ​വ്മെ​ന്റ് പ്രൊ​ജ​ക്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല യാ​ഥാ​ര്‍ത്ഥ്യ​മാ​കു​ന്ന​തോ​ടെ കൊ​ച്ചി കോ​ര്‍പ്പ​റേ​ഷ​ന്‍, ആ​ലു​വ, ഏ​ലൂ​ര്‍, തൃ​ക്കാ​ക്ക​ര, ക​ള​മ​ശ്ശേ​രി, മ​ര​ട് എ​ന്നീ ന​ഗ​ര​സ​ഭ​ക​ള്‍ക്കും കീ​ഴ്മാ​ട്, എ​ട​ത്ത​ല, ചൂ​ര്‍ണ്ണി​ക്ക​ര, ഞാ​റ​ക്ക​ല്‍, എ​ള​ങ്കു​ന്ന​പ്പു​ഴ, മൂ​ല​വു​കാ​ട്, നാ​യ​ര​മ്പ​ലം, വ​രാ​പ്പു​ഴ, ചേ​രാ​ന​ല്ലൂ​ര്‍, കു​മ്പ​ളം, ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​ട​സ​മി​ല്ലാ​ത്ത കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. 15 മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും.

ആ​ലു​വ​യി​ല്‍ നി​ല​വി​ലു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് സ​മീ​പ​ത്തെ 1.57 ഹെ​ക്ട​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentaluvaWater treatment plantwater supply project
News Summary - Administrative approval of Rs. 523 crores for 190 MLD water treatment plant in Aluva
Next Story