Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right...

പഞ്ചായത്തുകളിൽ;ഭിന്നശേഷിക്കാർക്ക് അദാലത് സംഘടിപ്പിക്കണം -നിയമസഭ സമിതി

text_fields
bookmark_border
പഞ്ചായത്തുകളിൽ;ഭിന്നശേഷിക്കാർക്ക് അദാലത് സംഘടിപ്പിക്കണം -നിയമസഭ സമിതി
cancel

കൊ​ച്ചി: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്ലാ മാ​സ​വും ഭി​ന്ന​ശേ​ഷി അ​ദാ​ല​ത് സം​ഘ​ടി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് സ്ത്രീ​ക​ളു​ടെ​യും ട്രാ​ന്‍സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ യു. ​പ്ര​തി​ഭ പ​റ​ഞ്ഞു. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ റെ​ക്കോ​ഡു​ക​ൾ സൂ​ക്ഷി​ക്ക​ണം. പ​രാ​തി​ക​ളി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ സ​മി​തി നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ നി​യ​മ​സ​ഭ സ​മി​തി തെ​ളി​വെ​ടു​പ്പ് യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ൻ.

യു.​ഡി.​ഐ.​ഡി കാ​ർ​ഡ്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഭി​ന്ന​ശേ​ഷി ആ​നു​കൂ​ല്യ​ങ്ങ​ൾ, ത​സ്തി​ക​ക​ൾ, നി​യ​മ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ളും വ​ന്ന​ത്.

ആ​റു മാ​സ​ത്തി​നു ശേ​ഷം ജി​ല്ല​യി​ൽ നി​യ​മ​സ​ഭ സ​മി​തി യോ​ഗം വീ​ണ്ടും ചേ​രും. ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ര​ണ്ട് പ​ഴ​യ പ​രാ​തി​യി​ൽ സ​മി​തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 31 പു​തി​യ പ​രാ​തി പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ 25 എ​ണ്ണം സ​മി​തി നേ​രി​ട്ട് ഇ​ട​പെ​ടും. മൂ​ന്ന് പ​രാ​തി ക​ല​ക്ട​ർ​ക്ക് കൈ​മാ​റി.

നി​യ​മ​സ​ഭ സ​മി​തി അം​ഗ​ങ്ങ​ളാ​യ കാ​ന​ത്തി​ൽ ജ​മീ​ല, സി.​കെ. ആ​ശ, ഒ.​എ​സ്. അം​ബി​ക, കെ. ​ശാ​ന്ത​കു​മാ​രി, ഉ​മ തോ​മ​സ് എ​ന്നി​വ​ർ പ​രാ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു.

പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ, ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, അ​ഡീ. ജി​ല്ല മ​ജി​സ്ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ൻ, കൊ​ച്ചി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​സ്. ശ​ശീ​ധ​ര​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം നി​യ​മ​സ​ഭ സ​മി​തി ചെ​യ​ർ​പേ​ഴ്സ​നും അം​ഗ​ങ്ങ​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. കാ​ക്ക​നാ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, സ​ഖി വ​ൺ സ്റ്റോ​പ് സെ​ന്റ​ർ, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ഒ​ബ്സ​ർ​വേ​ഷ​ൻ ഹോം ​തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സ​മി​തി സ​ന്ദ​ർ​ശി​ച്ച​ത്. പ​രാ​തി​ക​ളി​ൽ കൃ​ത്യ​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് സ​മി​തി നി​ർ​ദേ​ശം ന​ൽ​കി.

പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ക്ക​നാ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ സ​മി​തി അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് വേ​ണ്ട താ​മ​സ​വും കൗ​ൺ​സ​ലി​ങ്ങും നി​യ​മ സ​ഹാ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി കാ​ക്ക​നാ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഖി വ​ൺ സ്റ്റോ​പ് സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​വും സ​മി​തി വി​ല​യി​രു​ത്തി. കാ​ക്ക​നാ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ജു​വ​നൈ​ൽ ജ​സ്റ്റി​സ് ഹോ​മി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മി​തി വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledAdalathLegislature Committee
News Summary - Adalath should be organized for the differently abled in Panchayats - Legislature Committee
Next Story