Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാദമിക് മികവും വിദ്യാർഥി ശാക്തീകരണവും ലക്ഷ്യം

text_fields
bookmark_border

അടിസ്ഥാന സൗകര്യ വികസന ഭാഗമായി 26 കോടി ഘട്ടംഘട്ടമായി നിക്ഷേപിക്കും

കളമശ്ശേരി: അക്കാദമിക് മികവ്, ഗവേഷണ നേതൃത്വം, വിദ്യാർത്ഥി ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര വളർച്ച എന്നിവ ലക്ഷ്യമാക്കിയുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബജറ്റ് അംഗീകരിച്ചു. വി.സി. ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷനായ യോഗത്തിൽ ഫിനാൻസ് ആൻഡ് പർച്ചേസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ഡോ. പി.കെ. ബേബി ബജറ്റ് അവതരിപ്പിച്ചു.

ബജറ്റിൽ 579.57 കോടി രൂപയുടെ ചെലവും സർക്കാർ ഗ്രാന്റുകൾ ഉൾപ്പെടെ 514.83 കോടി രൂപയുടെ ആകെ വരവും പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ 187.09 കോടി രൂപ നോൺ-പ്ലാൻ ഗ്രാന്റായും 33.25 കോടി രൂപ പ്ലാൻ ഗ്രാന്റായും 2026 -27 വർഷത്തേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിന് ഒരു കോടി, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന് 50 ലക്ഷം, എൻ.ആർ. മാധവ മേനോൻ ഇന്റർഡിസിപ്പ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോളിന് 50 ലക്ഷം എന്നിവയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമീണ മേഖലയുടെ വികസനവും സാമൂഹ്യ വികാസവും മുൻനിർത്തി കുട്ടനാട് യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് ഗ്രാമീണ കാമ്പസായി വികസിപ്പിക്കും. ജലം, മണ്ണ്, വായു വിശകലനത്തിനായി നേബൽ അംഗീകൃതവും ഐ.എസ്.ഒ സർട്ടിഫൈഡ് ലബോറട്ടറികളും സ്ഥാപിക്കും. ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പദ്ധതികൾക്ക് കീഴിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, 26 കോടി രൂപ ഘട്ടംഘട്ടമായി നിക്ഷേപിക്കും. വരുന്ന സാമ്പത്തിക വർഷത്തേക്ക് 7.7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാന വകുപ്പുകളിൽ ആധുനിക ലബോറട്ടറി ഉപകരണങ്ങളും കമ്പ്യൂട്ടിങ് സൗകര്യങ്ങളും ശക്തിപ്പെടുത്തും. വരുന്ന 30 വർഷങ്ങളിലെ കാമ്പസ് വികസനത്തെ അടിസ്ഥാനമാക്കി സമഗ്ര കാമ്പസ് മാസ്റ്റർ പ്ലാൻ തയാറാക്കും. ഇൻഡോർ സ്റ്റേഡിയത്തിനും കായിക അടിസ്ഥാന സൗകര്യങ്ങൾക്കുമായി 75 ലക്ഷം രൂപവകയിരുത്തി.

ഷിപ്പ് ടെക്നോളജി വകുപ്പിൽ കൊച്ചിൻ ഷിപ്‌യാർഡിന്റെ 3.53 കോടി രൂപയുടെ മൂന്ന് വർഷത്തെ സാമ്പത്തിക സഹായത്തോടെ സുസ്ഥിര കപ്പൽ നിർമാണ സാങ്കേതിക വിദ്യയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. കൂടാതെ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിൽ നിന്നുള്ള 2.5 കോടി രൂപ സി.എസ്.ആർ ഫണ്ടിങ് ഉപയോഗിച്ച് ഷിപ് ടെക്നോളജി സെൻട്രൽ അക്കാദമിക് ബ്ലോക്ക് നിർമിക്കാനും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The goal is academic excellence and student empowerment
Next Story