Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്കൂൾ വിദ്യാർഥിനിയെ...

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന്​ 16 വർഷം കഠിന തടവ്

text_fields
bookmark_border
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന്​ 16 വർഷം കഠിന തടവ്
cancel

കി​ഴ​ക്ക​മ്പ​ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 16 വ​ർ​ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം മ​ത്സ്യ മാ​ർ​ക്ക​റ്റി​നു സ​മീ​പം കൈ​ത​വി​ളാ​കം പു​ര​യി​ടം വീ​ട്ടി​ൽ സ​ബി​ൻ രാ​ജി​നെ​യാ​ണ്​ (24) പെ​രു​മ്പാ​വൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള ശി​ക്ഷി​ച്ച​ത്.

2021 ജ​നു​വ​രി​യി​ൽ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​ന​സ്സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫേ​സ്​​ബു​ക്ക് വ​ഴി​യാ​ണ് കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 14 വ​യ​സ്സു​ള്ള മ​റ്റൊ​രു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​യാ​യി. ഇ​തോ​ടെ എ​റ​ണാ​കു​ളം സ​ബ്​ ജ​യി​ലി​ലും തു​ട​ർ​ന്ന്​ മു​ട്ടം ജി​ല്ല ജ​യി​ലി​ലും ക​ഴി​യു​ക​യാ​ണ്. പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി​യാ​യി​രു​ന്ന അ​നു​ജ് പ​ലി​വാ​ൾ, ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന എ​ൻ.​ആ​ർ. ജ​യ​രാ​ജ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ. ര​ജീ​ഷ്, വി.​എം. കേ​ഴ്സ​ൺ, എ​സ്.​ഐ​മാ​രാ​യ എ​ൻ.​എ​സ്. റോ​യ്, പി.​എ. സു​ബൈ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ജേ​ക്ക​ബ്, ടി.​ആ​ർ. രാ​ജീ​വ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ബി​ന്ദു, എ.​ആ​ർ. ജ​യ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ എ. ​സി​ന്ധു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco caserigorous imprisonment
News Summary - A young man was sentenced to 16 years of rigorous imprisonment in the case of molesting a schoolgirl
Next Story