Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്ഘാടനം കഴിഞ്ഞ് വർഷം തികയുന്നു പണിതീരാതെ കമ്യൂണിറ്റി ഹാൾ

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞ് വർഷം തികയുന്നു  പണിതീരാതെ കമ്യൂണിറ്റി ഹാൾ
cancel
camera_alt

ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന ക​ല്‍വ​ത്തി ക​മ്യൂ​ണി​റ്റി ഹാ​ള്‍

ഫോര്‍ട്ട്കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കുപിടിച്ച് ഉദ്ഘാടനം ചെയ്ത ഫോർട്ടുകൊച്ചി കൽവത്തി സെയ്ത് മുഹമ്മദ് മെമ്മോറിയൽ കമ്യൂണിറ്റി ഹാളിന്‍റെ നിർമാണം എന്ന് പൂർത്തിയാകുമെന്ന് നാട്ടുകാർ. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന കല്‍വത്തി കമ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്.

മൂന്നുവര്‍ഷം മുമ്പാണ് ഹാള്‍ ആധുനിക രീതിയില്‍ നവീകരിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ആദ്യഘട്ട നവീകരണം വേഗത്തില്‍ നീങ്ങിയെങ്കിലും ഇടക്കുവെച്ച് നിന്നു. സി.എസ്.എം.എല്‍ ഫണ്ട് വിനിയോഗിച്ചാണ് ഹാള്‍ നവീകരണം ആരംഭിച്ചത്. ഉദ്ഘാടനത്തിനുശേഷം ചോദ്യങ്ങൾ ഉയർന്നപ്പോൾ ജൂലൈ 31നകം തീർക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ, നിർമാണം ഇഴയുകയായിരുന്നു. പാചകപ്പുര, ചുറ്റുവളപ്പിലെ ജോലികള്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് ജോലികളുൾപ്പെടെ തീരാനുണ്ട്. കരാറുകാരുടെ അനാസ്ഥയാണ് ജോലികള്‍ വൈകാൻന് കാരണമെന്ന് പറയപ്പെടുന്നു. നവീകരണം നീണ്ടുപോകുന്നത് ചരിത്രകാരൻ സെയ്ത് മുഹമ്മദിനോടുള്ള അവഗണനകൂടിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കൗണ്‍സിലര്‍ ഫൗസിയ സജീര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Year After Inauguration, Community Hall Still Unfinished
Next Story