പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽനിന്ന് നാല് സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ പുറത്തെടുത്തു
text_fieldsപിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ സേഫ്റ്റി പിൻ കുരുങ്ങിയ നിലയിൽ (എക്സ്റേ ചിത്രം), ഇൻസൈറ്റിൽ ശ്വാസനാളത്തിൽനിന്ന്
പുറത്തെടുത്ത
സേഫ്റ്റി പിൻ
കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽനിന്ന് നാല് സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കംചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. സേഫ്റ്റി പിൻ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതായി എക്സ്റേയിൽ സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് അടിയന്തരമായി ബ്രോങ്കോസ്കോപ്പി നടത്തി. ആശുപത്രിയിലെ പൾമണറി ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ് മെഡിസിൻ വകുപ്പിലെ കൺസൽട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപ്പി നടത്തിയത്. ശ്വാസനാളത്തിൽ പിൻ ഉണ്ടെന്ന് ഇമേജിങ്ങിലൂടെയാണ് സ്ഥിരീകരിച്ചതെന്നും കുട്ടി ഇപ്പോൾ സുഖംപ്രാപിച്ചു വരുന്നതായും ഡോ. മുജീബ് റഹ്മാൻ പറഞ്ഞു.

