Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കോതമംഗലം: കുട്ടമ്പുഴ -ഉരുളൻതണ്ണി റോഡിൽ ഒന്നാംപാറയിൽ റോഡിനുകുറുകെ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന ആഞ്ഞിലിയും തേക്കുമരവും റോഡിന് കുറുകെ വീണത്.
വൈദ്യുതി ലൈനും പൊട്ടിവീണു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാരും വാഹനങ്ങളും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിക്കിടന്നു.
വാർഡ് മെംബർ ജോഷി പൊട്ടക്കലിന്റെ നേതൃത്വത്തിൽ മരക്കൊമ്പുകൾ വെട്ടിമാറ്റി. അഗ്നിരക്ഷ സേനയെത്തി മരങ്ങൾ പൂർണമായി മുറിച്ചുമാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

