ഫുഡ് ഡെലിവറിക്കിടെ യുവാവിനെ ആക്രമിച്ച് മൊബൈൽ കവർന്ന കേസ്: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
മട്ടാഞ്ചേരി: ഭക്ഷണ വിതരണക്കാരനെ തടഞ്ഞുനിറുത്തി മർദിച്ച് മൊബൈൽ കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. ഈ മാസം മൂന്നിനായിരുന്നു സംഭവം. മട്ടാഞ്ചേരി മരക്കടവ് സ്വദേശി ജൻസൺ (19), കപ്പലണ്ടിമുക്ക് സ്വദേശിയും തേവര ഫൈസൽ (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതി പള്ളുരുത്തി സ്വദേശി ഷാജഹാനെ മട്ടാഞ്ചേരി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
8000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ഷാജഹാനും ജെൻസണും കൂടി കവർച്ച ചെയ്യുകയായിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി ജോലിക്കിടെയാണ് സംഭവം. യുവാവ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മട്ടാഞ്ചേരി ജ്യൂ ടൗണിൽ ആംബുലൻസ് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് ജെൻസണെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് മൊബൈൽ കവർച്ച കേസിന്റെയും ചുരുളഴിഞ്ഞത്.
ജെൻസനെ ചോദ്യംചെയ്തതിൽ ഷാജഹാനും ഒന്നിച്ച് കവർച്ച ചെയ്തെടുത്ത മൊബൈൽ ഫോൺ ജെൻസന്റെ കൂട്ടുകാരനായ ഫൈസലിന് കൈമാറിയതായും ഫൈസൽ ഈ മൊബൈൽ ഫോൺ പനയപ്പള്ളിയിലുള്ള ഒരാൾക്ക് 5000 രൂപക്ക് വിറ്റതായും കണ്ടെത്തി. ജെൻസനെയും ഫൈസലിനെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഫൈസൽ മുമ്പ് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായിട്ടുള്ളയാളാണ്. മട്ടാഞ്ചേരി സ്റ്റേഷനിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

