കടത്ത് നിലച്ചു; ജനം ദുരിതത്തിൽ
text_fieldsമൂവാറ്റുപുഴ: വട്ടക്കുടി കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. നിരവധി പേർ സഞ്ചരിക്കുന്ന വട്ടക്കുടി കടവിൽ കടത്ത് നിലച്ചതോടെയാണ് പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ആവോലി, ആരക്കുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടക്കുടി കടവിലെ കടത്ത് സര്‍വിസ് നിലച്ചതോടെ നൂറുകണക്കിന് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
ഇതിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഓമന മോഹനന്‍റെ നേതൃത്വത്തില്‍ 101 പേര്‍ ഒപ്പിട്ട നിവേദനവും നല്‍കി. കടത്തുസർവിസ് നിലച്ചതോടെ കിലോമീറ്ററുകളോളം ചുറ്റിത്തിരിഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
ആവോലി കുടുംബാരോഗ്യ കേന്ദ്രം, ആനിക്കാട് ആശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തുന്നതിന് ഈ കടത്താണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്.
വാഴക്കുളം മാര്‍ക്കറ്റിലേക്ക് കര്‍ഷകര്‍ക്ക് വിളകള്‍ എത്തിക്കുന്നതിനുള്ള എളുപ്പവഴിയും ഇതായിരുന്നു. പെരിങ്ങഴ സ്‌കൂള്‍, നിര്‍മല കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വട്ടക്കുടി കടവിനെ ആശ്രയിച്ചിരുന്നു. പാലം നിര്‍മിക്കുകയാണെങ്കില്‍ ആനിക്കാടുവഴി മൂവാറ്റുപുഴയിലേക്കും തൊടുപുഴയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

