ഇൗ മാസം ഇതുവരെ 82.46 ലക്ഷത്തിന്റെ കൃഷിനാശം
text_fieldsകൊച്ചി: ജൂൺ മാസത്തിൽ ജില്ലയിൽ രേഖപ്പെടുത്തിയത് 82.46 ലക്ഷം രൂപയുടെ കൃഷിനാശം. ഒന്ന് മുതൽ ഇതുവരെയുള്ള കണക്കാണിത്. 13.720 ഹെക്ടറിലെ കൃഷി പ്രകൃതിക്ഷോഭത്തിൽ നശിച്ചു.വിവിധ കൃഷിഭവനുകളിനിന്ന് ലഭിച്ച പ്രഥമവിവര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നാശനഷ്ടം കണക്കാക്കിയത്. ആകെ നഷ്ടത്തിന്റെ 70 ശതമാനത്തിലധികവും ബാധിച്ചത് വാഴ കർഷകരെയാണ്.
ആലുവ ബ്ലോക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 8.48 ഹെക്ടറിൽ കൃഷി നശിച്ചു. ജില്ലയിലെ ആകെ കൃഷിനാശത്തിന്റെ 61.8 ശതമാനത്തോളമാണിത്. രണ്ടാമതുള്ള പിറവം ബ്ലോക്കിൽ 7,70,000 രൂപയുടെയും കോതമംഗലം ബ്ലോക്കിൽ 1,02,000 രൂപയുടെയും കൃഷിനാശമുണ്ടായി.
മേയ് മാസത്തിൽ 8.18 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ശക്തമായ കാറ്റിലും മഴയിലും 465 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചിരുന്നു. ജില്ലയിൽ സാധാരണ മഴയുടെ 48 ശതമാനത്തോളം കുറവാണ് ഇത്തവണ ഉണ്ടായത്.