Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചിയിൽ 74...

കൊച്ചിയിൽ 74 പഞ്ചായത്തുകൾ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണിൽ

text_fields
bookmark_border
covid
cancel

കൊ​ച്ചി: ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 82 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 74 എ​ണ്ണ​വും ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളാ​ക്കി. കോ​വി​ഡ് ടെ​സ്​​റ്റ്​് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളാ​ണി​വ. മ​ണീ​ട്, കു​ട്ട​മ്പു​ഴ, ഇ​ല​ഞ്ഞി, ചോ​റ്റാ​നി​ക്ക​ര, എ​ട​യ്ക്കാ​ട്ടു​വ​യ​ല്‍, വ​ട​വു​കോ​ട് - പു​ത്ത​ന്‍കു​രി​ശ്, ആ​ര​ക്കു​ഴ, കി​ഴ​ക്ക​മ്പ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഒ​ഴി​കെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ര്‍ശ​ന നി​യ​ന്ത്ര​ണം.

ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണി​ലു​ള്ള​വ​ര്‍ പു​റ​ത്തു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​ത് പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കും. നി​ര്‍മാ​ണ മേ​ഖ​ല​യി​ല​ട​ക്കം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ത​ത് വ​ള​പ്പി​ല്‍ത​ന്നെ താ​മ​സ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്ത​ണം. 26.54ആ​ണ് ജി​ല്ല​യി​ലെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചൂ​ര്‍ണി​ക്ക​ര, ശ്രീ​മൂ​ല​ന​ഗ​രം, കു​ട്ട​മ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍ ആ​രം​ഭി​ക്കും.

ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ജി.​പി.​എ​സ് സം​വി​ധാ​ന​വും സൈ​റ​ണും ഏ​ര്‍പ്പെ​ടു​ത്തും. ഷി​പ്്​​യാ​ര്‍ഡ്, ടെ​ല്‍ക്ക് തു​ട​ങ്ങി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് സി​ലി​ണ്ട​ർ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് ക​ര്‍ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍ധി​പ്പി​ക്കും. ടെ​സ്​​റ്റി​ങ് കി​റ്റു​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​രി​ശോ​ധ​ന​ക്കാ​യി കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ടീ​മു​ക​ളെ വി​ന്യ​സി​ക്കും. പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി ഒ.​പി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും.

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi newscovid 19
News Summary - 74 panchayats in Kochi in the cantonment zone
Next Story