പിഴല-കടമക്കുടി പാലത്തിന് 43.878 കോടി
text_fieldsനിർദിഷ്ട പദ്ധതി നടപ്പാക്കുന്ന പിഴല പ്രദേശം
കൊച്ചി: കടമക്കുടി ഗ്രാമ പഞ്ചായത്ത് വികസനത്തിലെ സുപ്രധാന പദ്ധതിയായ പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതിയായി.43.878 കോടിയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. പിഴല, കടമക്കുടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനുകുറുകെ നിര്‍മിക്കുന്ന പാലത്തിന് 14 സ്പാനുകളിലായി 383.92 മീറ്ററാണ് നീളം.
11.05 മീറ്ററാണ് മൊത്തം വീതി. ഇരുവശത്തും അപ്രോച് റോഡും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഗോശ്രീ ഐലന്‍ഡ്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജിഡ) കീഴില്‍ വരുന്ന പിഴല-മൂലമ്പിള്ളി, കടമക്കുടി-ചാത്തനാട് പാലങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പിഴല-കടമക്കുടി പാലം നിര്‍മിക്കേണ്ടത്.ഈ സാഹചര്യത്തില്‍ ജിഡ, കിഫ്ബി അധികൃതരുടെ സംയുക്ത യോഗം ചേര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തി.
അടുത്ത ഘട്ടമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പുറമെ കടമക്കുടി പഞ്ചായത്തിലെ ദ്വീപുകളുടെ സമഗ്രവികസനം പാലം വരുന്നതോടെ ഉറപ്പാകുമെന്നും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അഴിയുന്നതിന് സാഹചര്യമൊരുങ്ങുമെന്നും കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

