3500ലേറെ പേർ പങ്കെടുത്ത് സാൻറ റൺ
text_fieldsറോട്ടറി ക്ലബ് കൊച്ചിന് നൈറ്റ്സ് സംഘടിപ്പിച്ച സാന്റ റണ്‍ അഞ്ചാം പതിപ്പില്‍ മുഖ്യാതിഥി നൈല ഉഷ കുട്ടികളോടൊപ്പം കേക്ക് മുറിക്കുന്നു
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന് സാന്റ റണ്‍ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര താരം നൈല ഉഷ മുഖ്യാതിഥിയായി.
സാന്റാ റണ്‍ അഞ്ചു കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിങ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്. 3500ലേറെ പേരാണ് പങ്കെടുത്തത്. ഹൈബി ഈഡന് എം.പി, ജസ്റ്റിസുമാരായ ബച്ചു കുര്യന്, എ.കെ. ജയശങ്കരൻ നമ്പ്യാർ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡോ. നീതു ഷുക്കൂര്‍, റോട്ടറി കൊച്ചിന് നൈറ്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ജിബ്രാന് ആസിഫ്, സെക്രട്ടറി റിങ്കു അലക്സാണ്ടര്‍, സാന്റ റണ്‍ കൊച്ചി ചെയര്മാന് സാബു ജോണി, അനില്‍ ജോസഫ്, സി.എ. ഗണേഷ്, റോട്ടറി ഇൻറർനാഷണൽ ഡയറക്ടർ അനിരുദ്ധ ചൗധരി, മുൻ പ്രസിഡൻറ് ആര്. മാധവ് ചന്ദ്രന്, മുൻ ഡിസ്ടിക്ട് ഗവർണർ പി.ആർ. വിജയകുമാർ, രഞ്ജിത് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ക്യാപ്റ്റൻ ക്ലിങ്സൺ ഡി. മാരകിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

