സെയ്ത് മുഹമ്മദ് റോഡ് സംരക്ഷണ ഭിത്തിക്ക് 3.5 കോടി
text_fieldsഎടവനക്കാട്: എ.എ. സെയ്ത് മുഹമ്മദ് റോഡ് സംരക്ഷണത്തിന് ഉന്നത നിലവാരത്തിൽ പാർശ്വഭിത്തി നിർമിക്കാൻ 3.5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. 350 മീറ്റർ നീളത്തിൽ ഗാബിയൻ ഘടനയിലാണ് പാർശ്വഭിത്തി നിർമിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന സാധാരണ സംരക്ഷണഭിത്തി വർഷങ്ങൾക്കുമുമ്പ് തകരാറായതിന് ശേഷം തുടർ നടപടികളുണ്ടായില്ല. ഇത് റോഡ് ദുർബലമാകുന്ന സാഹചര്യതിനിടയാക്കി. ആദ്യഘട്ടത്തിൽ രണ്ടുമീറ്ററും രണ്ടാംഘട്ടത്തിൽ ഒന്നരമീറ്ററും അവസാന ഘട്ടത്തിൽ ഒരുമീറ്ററുമായിരിക്കും പാർശ്വഭിത്തിയുടെ വീതി.
മൂന്നുഘട്ടങ്ങളിലും ഭിത്തിക്ക് ഒരുമീറ്റർ വീതം ഉയരമുണ്ടാകും. വശങ്ങൾ നിരപ്പാക്കി ഇന്റർലോക്ക് ടൈൽ വിരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

