Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവാങ്ങാൻ 20 രാജ്യങ്ങൾ,...

വാങ്ങാൻ 20 രാജ്യങ്ങൾ, ഉൽപന്നങ്ങളുമായി 400ലേ​റെ സംരംഭകർ, ലോകത്തെ കേരളത്തിലേക്ക്​ ക്ഷണിച്ച്​ ‘ട്രേഡെക്സ്​’

text_fields
bookmark_border
വാങ്ങാൻ 20 രാജ്യങ്ങൾ, ഉൽപന്നങ്ങളുമായി 400ലേ​റെ സംരംഭകർ, ലോകത്തെ കേരളത്തിലേക്ക്​   ക്ഷണിച്ച്​ ‘ട്രേഡെക്സ്​’
cancel
camera_alt

എറണാകുളം ലെ മെറിഡിയനിൽ നടന്ന ഇന്‍റർനാഷനൽ ബയർ-സെല്ലർ മീറ്റായ

‘ട്രേഡ്സ്​ കേരള 2026’ മന്ത്രി പി. രാജീവ്​ ഉദ്​ഘാടനം​ ചെയ്യുന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സൂ​ക്ഷ്മ, ചെ​റു​കി​ട സം​രം​ഭ​ക മേ​ഖ​ല​യി​ലെ (എം.​എ​സ്.​എം.​ഇ) ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് ആ​ഗോ​ള വി​പ​ണി പ്ര​വേ​ശം ഉ​റ​പ്പു​വ​രു​ത്താ​ൻ ലോ​ക​ത്തെ കേ​ര​ള​ത്തി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബ​യ​ര്‍-​സെ​ല്ല​ര്‍ മീ​റ്റ് ‘ട്രേ​ഡ​ക്സ് കേ​ര​ള 2026’ക്ക്​ ​തു​ട​ക്ക​മാ​യി. റ​ഷ്യ, ആ​സ്​​ത്രേ​ലി​യ, ഒ​മാ​ൻ, സ്വീ​ഡ​ൻ, ബ​ഹ്​​റൈ​ൻ, ഉ​ഗാ​ണ്ട, ലി​ത്വി​യാ​ന, മൗ​റീ​ഷ്യ​സ്, കാ​മ​റൂ​ൺ, കു​വൈ​ത്ത്​ തു​ട​ങ്ങി 20 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. 80ലേ​റെ വി​ഭ​വ​ങ്ങ​ളു​മാ​യി 408ഓ​ളം എം.​എ​സ്.​എം.​ഇ​ക​ളും വ്യ​വ​സാ​യ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടി രൂപയുടെ വ്യാപാരക്കരാര്‍ ലഭിച്ചു.

ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം കോ​ടി വ​രു​മാ​നം എം.​എ​സ്.​എം.​ഇ​ക​ൾ​ക്ക്​ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​താ​യി​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്​ പ​റ​ഞ്ഞു. ഇ​തി​നാ​യി ഒ​രു ല​ക്ഷം സൂ​ക്ഷ്മ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​​ളെ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്ക്​ ഒ​രു വ​ർ​ഷം ഒ​രു കോ​ടി രൂ​പ വീ​തം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക പു​രോ​ഗ​തി മൂ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന മ​ല​യാ​ളി യു​വാ​ക്ക​ൾ തി​രി​കെ സം​സ്ഥാ​ന​ത്തേ​ക്ക്​ എ​ത്തു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ര​ട്​ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൺ അ​ജി​ത ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ്​ അ​ഡീ​ഷ​ണ​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ.​പി.​എം മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​റി​ൻ ട്രേ​ഡ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹ​സ​ൻ ഹു​സൈ​ൻ, എ​ഫ്.​ഐ.​ഇ.​ഒ സ​തേ​ൺ റീ​ജ്യ​ൺ റീ​ജ്യ​ണ​ൽ ചെ​യ​ർ​മാ​ൻ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കി​ൻ​ഫ്ര മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ്​ കോ​ശി തോ​മ​സ്, ഫി​ക്കി സം​സ്ഥാ​ന മേ​ധാ​വി സാ​വി​യോ മാ​ത്യു, കെ.​എ​സ്.​എ​സ്.​​ഐ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ. ​നി​സാ​റു​ദ്ദീ​ൻ, സി.​ഐ.​ഐ കൊ​ച്ചി സോ​ണ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബേ​ർ​ലി സി​റി​യ​ക്​ നെ​ല്ലു​വേ​ലി​ൽ, നെ​സ്റ്റ്​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ എ​ൻ. ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​ബി.​ഐ.​പി സി.​ഇ.​ഒ എ​സ്. സൂ​ര​ജ്, എ​ഫ്.​​ഐ.​ഇ.​ഒ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ര​ട്​ മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ സു​നീ​ല സി​ബി, എ​സ്.​പി.​ഐ.​യു സം​സ്ഥാ​ന മേ​ധാ​വി ആ​ന​ന്ദ്​ ശ​ർ​മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കെ.​എ​സ്.​ഐ.​ഡി.​സി​യും നെ​സ്​​റ്റ്​ ഗ്രൂ​പ്പും ത​മ്മി​ലു​ള്ള 2000 കോ​ടി പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​വും ച​ട​ങ്ങി​ൽ ഒ​പ്പു​വെ​ച്ചു. ഇ​ൻ​ഡ​സ്​​ട്രീ​സ്​ ആ​ൻ​ഡ്​ കൊ​മേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്​ സ്വാ​ഗ​ത​വും അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജി. ​രാ​ജീ​വ്​ ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ത​ന​ത് ഭ​ക്ഷ്യ-​കാ​ര്‍ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ള്‍, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ള്‍, തേ​യി​ല, കാ​പ്പി, ഹോം ​ഫ​ര്‍ണി​ഷി​ങ് ആ​ന്‍ഡ് ഇ​ന്റീ​രി​യ​ര്‍, ക​യ​ര്‍, കൈ​ത്ത​റി, ടെ​ക്സ്റ്റൈ​ല്‍സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, റ​ബ്ബ​ര്‍, പി.​വി.​സി എ​ന്നീ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് കേ​ര​ള ബ്രാ​ന്‍ഡ് (ന​ന്മ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘ട്രേ​ഡ​ക്സി’​ൽ ഒ​രു​ങ്ങു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി​സി​ന​സ് ടു ​ബി​സി​ന​സ് സം​ബ​ന്ധി​ച്ച വ്യ​ക്തി​ഗ​ത മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്കു പു​റ​മെ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡി​ങ്, പാ​ക്കേ​ജി​ങ്, ക​യ​റ്റു​മ​തി നി​ല​വാ​രം, ഡോ​ക്യു​മെ​ന്റേ​ഷ​ന്‍ തു​ട​ങ്ങി​യ​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ടെ​ക്‌​നി​ക്ക​ൽ സ​ർ​വി​സ് പ്രൊ​വൈ​ഡേ​ര്‍സി​ന്റെ സേ​വ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ എ​ക്സ്പോ​ര്‍ട്ട് ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലെ ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ​ന്ന്​ സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldEntrepreneurscountriesKerala
News Summary - 20 countries to buy, over 400 entrepreneurs with products, ‘Tradex’ invites the world to Kerala
Next Story