Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; 13 കോടിയുടെ പുതിയ ബസ് സ്റ്റാൻഡിന് ഭരണാനുമതി

text_fields
bookmark_border
65.5 ചതുരശ്ര മീറ്റർ ബസ് ബേ, ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾക്കായി 25 ലക്ഷം രൂപ
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; 13 കോടിയുടെ പുതിയ ബസ് സ്റ്റാൻഡിന് ഭരണാനുമതി
cancel

കൊച്ചി: ഒരു ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥക്ക് പരിഹാരമാകുന്നു. സ്റ്റാൻഡ് നിർമാണം ഒന്നാം ഘട്ടത്തിനായി 13 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

കൺസ്ട്രക്ഷൻ ഓഫ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ എറണാകുളം, കാരിക്കാമുറി-ഫേസ് ഒന്ന് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണത്തിൽ ആധുനിക ടെർമിനൽ, ഓഫിസ് സമുച്ചയം തുടങ്ങിയവ ഒരുങ്ങുന്നുണ്ട്.

ടി.ജെ. വിനോദ് എം.എൽ.എയുടെ ഉൾപ്പെടെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് സ്റ്റാൻഡ് നിർമാണ നടപടികൾ വേഗത്തിലായത്. ബസ് സ്റ്റാൻഡിലെ രൂക്ഷമായ വെള്ളക്കെട്ടും യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും പരിഹരിക്കാൻ എം.എൽ.എ നിയമസഭയിൽ പലതവണ സബ്മിഷനുകളായും ശ്രദ്ധക്ഷണിക്കലുകളായും വിഷയം ഉന്നയിച്ചിരുന്നു.

കേവലം സഭാനടപടികളിൽ ഒതുങ്ങാതെ, ഗതാഗത മന്ത്രിയെ നേരിട്ട് എറണാകുളം സ്റ്റാൻഡിലെത്തിച്ച് ശോച്യാവസ്ഥ ബോധ്യപ്പെടുത്താനും എം.എൽ.എ മുൻകൈയെടുത്തു.

ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ദിനേന മുപ്പതിനായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡിൽ ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾക്കായി 25 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.

ആ​ധു​നി​ക ഇ​രി​പ്പി​ട​ങ്ങ​ളും എ.​സി വെ​യി​റ്റി​ങ് ഹാ​ളും... സൗ​ക​ര്യ​ങ്ങ​ളേ​റെ

465.5 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ബ​സ് ബേ​യും സ്റ്റീ​ൽ സ്ട്ര​ക്ച​റി​ൽ നി​ർ​മി​ക്കു​ന്ന വി​ശാ​ല​മാ​യ റൂ​ഫും യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​ധു​നി​ക ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും. 472 ച​തു​ര​ശ്ര മീ​റ്റ​റി​ൽ സ്റ്റാ​ഫ് ഓ​ഫി​സ്, എ.​സി വെ​യി​റ്റി​ങ് ഹാ​ൾ, റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന കെ​ട്ടി​ടം നി​ർ​മി​ക്കും. ഭാ​വി​യി​ൽ വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​തി​ന്റെ ഡി​സൈ​ൻ.

6198 ച​തു​ര​ശ്ര മീ​റ്റ​ർ യാ​ർ​ഡ് എ​ട്ടു സെ​ന്റീ​മീ​റ്റ​ർ ഘ​ന​മു​ള്ള ഹെ​വി ഡ്യൂ​ട്ടി പേ​വ​ർ ബ്ലോ​ക്കു​ക​ൾ പാ​കി ഉ​യ​ർ​ത്തും. ഇ​തോ​ടൊ​പ്പം 300 മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും നി​ർ​മി​ക്കു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

15,000 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള അ​ണ്ട​ർ​ഗ്രൗ​ണ്ട് വാ​ട്ട​ർ ടാ​ങ്ക്, ഫ​യ​ർ ഫൈ​റ്റി​ങ് സം​വി​ധാ​ന​ങ്ങ​ൾ, 44 ല​ക്ഷം രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ എ​ന്നി​വ​യും ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കെ​ട്ടി​ട​ത്തി​ന്റെ ഉ​റ​പ്പി​നാ​യി 19 മീ​റ്റ​ർ മു​ത​ൽ 33 മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലു​ള്ള പൈ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam KSRTC stand; Administrative approval for new bus stand worth 13 crores
Next Story