Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅംഗീകാരം ഏറ്റുവാങ്ങി...

അംഗീകാരം ഏറ്റുവാങ്ങി കൊച്ചി സിറ്റി പൊലീസ് ;12 പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​റി​ന് അ​ർ​ഹ​രാ​യ​ത്

text_fields
bookmark_border
അംഗീകാരം ഏറ്റുവാങ്ങി കൊച്ചി സിറ്റി പൊലീസ് ;12 പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​റി​ന് അ​ർ​ഹ​രാ​യ​ത്
cancel
camera_alt

അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച കൊ​ച്ചി സി​റ്റി പൊ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ

കൊ​ച്ചി: കേ​സ് അ​ന്വേ​ഷ​ണ മി​ക​വി​ന് പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ഏ​റ്റു​വാ​ങ്ങി പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ. കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മീ​ഷ​ണ​റേ​റ്റി​ലെ 12 പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​റി​ന് അ​ർ​ഹ​രാ​യ​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ലം, അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​പി. ഫി​ലി​പ്പ്, ഡെ​പ്യു​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഐ​ശ്വ​ര്യ ഡോം​ഗ്രേ, അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​നോ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​ദീ​പ്കു​മാ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ജി.​എ​സ്. അ​രു​ൺ, വി​നോ​ദ് കൃ​ഷ്ണ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ് അ​നി​രു​ദ്ധ​ൻ, എ. ​അ​ജി​ലേ​ഷ്, മാ​ഹി​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഏ​ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​മ്പ​നി​പ്പ​ടി​യി​ലു​ള്ള ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് സ്ട്രോ​ങ് റൂം ​പൊ​ളി​ച്ച് മൂ​ന്ന് കി​ലോ സ്വ​ർ​ണ​വും 25 കി​ലോ വെ​ള്ളി​യും മോ​ഷ്​​ടി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ മി​ക​വി​നാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച​ത്. യാ​തൊ​രു തു​മ്പു​മി​ല്ലാ​തി​രു​ന്ന കേ​സി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ഫോ​ൺ കാ​ളു​ക​ളും 100 സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് വി​ദ​ഗ്ധ​മാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി​ട്ടാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badge Of HonorKochi City Police
News Summary - 12 Police Officers of Kochi City Police have been awarded the Badge of Honor
Next Story